Connect with us

Kerala

അഭിറാം കൊലക്കേസ്; ബെല്‍റ്റും ഫോണും അടക്കമുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്തി

അഭിറാമിന്റെ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം|പാങ്ങപ്പാറയിലെ 17കാരന്‍ അഭിറാം കൊലപാതക കേസില്‍ കൊല്ലപ്പെട്ട അഭിറാമിന്റെ ബെല്‍റ്റും ഫോണും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി പോലീസ്. കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. സാധനങ്ങളെല്ലാം കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു.

അഭിറാമിന്റെ ഷര്‍ട്ടും അഭിറാമിന്റെ കഴുത്തിലുണ്ടായിരുന്ന വെള്ളിമാലയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. രണ്ടാം പ്രതി ഉമറിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

അഭിറാമിന്റെ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു. രണ്ടാം പ്രതി ഉമര്‍, രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നു പേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlights: Police recovered the mobile phone, belt, shirt, and silver chain of murdered 17-year-old Abhiram from a well near the crime scene in Pangappara. The crucial evidence was found tied to a stone after interrogating the second accused, Umar. Three accused, including two women, will be produced in court today.

 

 

 

 

---- facebook comment plugin here -----

Latest