Connect with us

National

ബീഹാറില്‍ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; 40 കോടിയുടെ സ്വര്‍ണം നഷ്ടമായി

ഷോറൂമിനുള്ളില്‍ പ്രവേശിച്ച ഇവര്‍ ആയുധങ്ങള്‍ കാണിച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെയും ഭീഷണിപ്പെടുത്തുകയായിരുന്നു

Published

|

Last Updated

വെസ്റ്റ് ചമ്പാരന്‍  | ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയിലുള്ള ‘സെന്‍കോ ജൂവലേഴ്സ്’ എന്ന ജ്വല്ലറിയില്‍ സായുധ സംഘം പട്ടാപ്പകല്‍ നടത്തിയ കവര്‍ച്ചയില്‍ കോടികളുടെ സ്വര്‍ണം നഷ്ടമായി. മൂന്ന് ബൈക്കുകളിലായി എത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയത്.

ഷോറൂമിനുള്ളില്‍ പ്രവേശിച്ച ഇവര്‍ ആയുധങ്ങള്‍ കാണിച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെയും ഭീഷണിപ്പെടുത്തുകയായിരുന്നു. എല്ലാവരുടെയും കൈകള്‍ കൂട്ടിക്കെട്ടുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആര്‍ക്കും ചെറുത്തുനില്‍ക്കാനോ സഹായത്തിനായി വിളിക്കാനോ കഴിയാത്ത വിധം സംഘം എല്ലാവരെയും ഒരിടത്തേക്ക് മാറ്റി. തുടര്‍ന്ന് ഷോറൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുക്കുകയായിരുന്നു. സംഭവത്തിനിടയില്‍ രണ്ട് പേരുടെ തലയ്ക്ക് അടിയേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കവര്‍ച്ചക്കാര്‍ പോകുന്ന വഴിയില്‍ ‘ഞങ്ങള്‍ തിരിച്ചുവരും. ഇതൊരു സിനിമയാണ്’ എന്ന് പറഞ്ഞുവെന്ന് ദൃക്‌സാക്ഷിയായ ഒരു സ്ത്രീ പറഞ്ഞു

വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് ജീവനക്കാരെ ചോദ്യം ചെയ്തു.
പ്രതികള്‍ 30 മുതല്‍ 40 കോടി രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നതായാണ് പ്രാഥമിക വിവരം. എന്നിരുന്നാലും, മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ കൃത്യമായ മൂല്യം ഇപ്പോള്‍ തിട്ടപ്പെടുത്തി വരികയാണ്.പോലീസ് ഈ വിഷയം അന്വേഷിച്ചുവരികയാണെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ബെട്ടിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നായിരിക്കാം ഇതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Content Highlights: An armed eight-member gang looted gold worth Rs 40 crore in broad daylight from Senco Jewellers in Bettiah, Bihar. The robbers tied up staff, seized phones, and injured two people before fleeing on bikes. Bihar police have launched an investigation to track down the culprits

---- facebook comment plugin here -----

Latest