Connect with us

Kerala

മാസപ്പടി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ഇ ഡി നോട്ടീസ്

സിഎംആര്‍എല്‍ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്

Published

|

Last Updated

കൊച്ചി |  മാസപ്പടി കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി ഇഡി.നിഖില്‍, ഷൈജല്‍, ഹസന്‍ വാരിസ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലന്‍സ് കേസിന്റെ നടപടികള്‍ മാത്രമെന്നാണ് ഇഡി അറിയിക്കുന്നത്.

സിഎംആര്‍എല്‍ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം, ചികിത്സയില്‍ തുടരുന്നതിനാല്‍ നാളെ ഹാജരാകാന്‍ ആകില്ലെന്നും സാവകാശം നല്‍കണമെന്നും വാരിഷ് ഇഡിയെ അറിയിച്ചു. ഷൈജലും നാളെ ഹാജരാകില്ല. അടിയന്തര യാത്രയായതിനാല്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് ഷൈജലിന്റെയും ആവശ്യം

Content Highlights: The Enforcement Directorate issued notices to CPM leader PA Mohammed Riyas’s friends for questioning in the CMRL-Exalogic monthly payoff case. ED clarified the High Court stay applies only to Vigilance proceedings. Two summoned individuals requested more time citing medical treatment and urgent travel.

---- facebook comment plugin here -----

Latest