National
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സി ഇ ഒ ദീപക് രജാവത്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഇയാള്‍.
ന്യൂഡല്‍ഹി| എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീപക് രജാവത്തിനെ നിയമിച്ചു. ഡിസംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഇയാള്‍.
മുന്‍ വിസ്താര എയര്‍ലൈന്‍സിന്റെ തുടക്കം മുതല്‍ കമ്പനിയുടെ ഭാഗമായിരുന്നു രജാവത്. കഴിഞ്ഞ മാര്‍ച്ചില്‍ അലോക് സിംഗ് എംഡി സി ഇ ഒ സ്ഥാനങ്ങളില്‍ നിന്ന് ഇറങ്ങിയതോടെ ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
Content Highlights: Deepak Rajawat has been appointed as the new CEO of Air India Express, taking charge on December 1. Currently serving as the airline’s CFO, he was previously part of Vistara since its inception. The position had been vacant since former MD and CEO Aloke Singh stepped down in March.




