Kerala
ഡയാലിസിസ് ചെയ്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടം; കോട്ടയം സ്വദേശിനി മരിച്ചു
കാറും പാഴ്സല്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
പന്തളം| ഡയാലിസിസ് ചെയ്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു. എം സി റോഡില്‍ പന്തളം കുരമ്പാല പുത്തന്‍ കാവില്‍ ക്ഷേത്രവഞ്ചിക്ക് സമീപമാണ് അപകടമുണ്ടായത്. കാറും പാഴ്സല്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ അടൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ സ്റ്റേഷന്‍ ജനറല്‍ ഇന്‍സ്പെക്ടര്‍ കോട്ടയം വടവത്തൂര്‍ മംഗലപ്പള്ളി രാജേഷ് തോമസിന്റെ ഭാര്യ ബോണി രാജേഷ് (45) ആണ് മരിച്ചത്.
ബോണി തോമസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തശേഷം അടൂര്‍ പെരിങ്ങനാടുള്ള വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. അപകടത്തില്‍ പരുക്കേറ്റ രാജേഷ് തോമസിനെ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Bony Rajesh, 45, tragically died when her car collided with a parcel lorry on MC Road in Pandalam. She was returning to her home in Peringanadu after undergoing dialysis at a private hospital in Thiruvalla. Her husband, KSRTC station inspector Rajesh Thomas, sustained injuries and was admitted to a hospital in Pandalam.






