Connect with us

Kerala

ഇടത് സര്‍ക്കാര്‍ ഒരു ദുര്‍ബല നിമിഷത്തില്‍ പി എം ശ്രീയില്‍ ഒപ്പിട്ടു പോയി; നടപടി ശരിയായില്ല: ടി പി രാമകൃഷ്ണന്‍

പദ്ധതിയില്‍ ഒപ്പിട്ടത് ശരിയായില്ലെന്നാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നും ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട്  | കഴിഞ്ഞ ഇടത് സര്‍ക്കാര്‍ പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ശരിയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിആര്‍സികളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റിയിരുന്നില്ല. ഇതിന് കേന്ദ്രസഹായം ലഭിക്കണമായിരുന്നു. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ചെയ്തത് ശരിയായില്ലെങ്കില്‍ പോലും ഒരു ദുര്‍ബല നിമിഷത്തില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടുപോയി. പദ്ധതിയില്‍ ഒപ്പിട്ടത് ശരിയായില്ലെന്നാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു

അധികാരത്തില്‍വരുന്നതിന് മുന്‍പ് കോണ്‍ഗ്രസും മുസ്ലിം ലീഗും പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ നിലപാട് മാറ്റി. ഭരിക്കാനായി എന്ത് വൃത്തികേടും കാണിക്കാം എന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ ആരോപിച്ചു

Content Highlights: LDF convener TP Ramakrishnan admitted the previous Left government mistakenly signed the PM SHRI scheme in a weak moment to secure central funds for BRC staff salaries. Speaking in Kozhikode, he criticized Congress and Muslim League for shifting their stance on the scheme and Waqf Board appointments.

---- facebook comment plugin here -----

Latest