Business
35.4 അടി നീളത്തിൽ ഒറ്റ പുട്ട്; കോഴിക്കോട് ലുലു മാളിന് ലോക റെക്കോർഡ്
'ലോംഗസ്റ്റ് മൾട്ടി വെറൈറ്റി പുട്ട്' എന്ന വിഭാഗത്തിൽ വേൾഡ് റെക്കോർഡ്സ് യൂണിയനാണ് നേട്ടത്തിന് അംഗീകാരം നൽകിയത്.
കോഴിക്കോട് ലുലു ഹൈപ്പർ മാർക്കറ്റ് ടീം തയ്യാറാക്കിയ കൂറ്റൻ പുട്ടിനുള്ള ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് വേൾഡ് റെക്കോർഡ് യൂണിയൻ റെക്കോർഡ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റിൽ നിന്ന് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ ഏറ്റുവാങ്ങിയപ്പോൾ.
കോഴിക്കോട്|കേരളത്തിന്റെ തനത് ഭക്ഷണവിഭവമായ പുട്ടിൽ വിസ്മയമൊരുക്കി ലോക റെക്കോർഡിന്റെ നെറുകയിലെത്തി കോഴിക്കോട് ലുലുമാൾ. ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ 35.4 അടി നീളമുള്ള ഒറ്റ പുട്ടിൽ വ്യത്യസ്ത രുചിവൈവിധ്യങ്ങൾ അണിനിരത്തിയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ‘ലോംഗസ്റ്റ് മൾട്ടി വെറൈറ്റി പുട്ട്’ എന്ന വിഭാഗത്തിൽ വേൾഡ് റെക്കോർഡ്സ് യൂണിയനാണ് നേട്ടത്തിന് അംഗീകാരം നൽകിയത്.
കേരളീയ തനത് ഭക്ഷണ രുചിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഈ റെക്കോർഡ് പുട്ടിന്റെ വിജയത്തിന് പിന്നിൽ ഒരുമാസക്കാലത്തെ പ്രയത്നമുണ്ട്. വൈവിധ്യവും തനിമയും വിളിച്ചോതുന്ന ഈ വേറിട്ട പാചകം കോഴിക്കോട് ലുലു മാളിന് അഭിമാന നേട്ടമായി. ചിക്കൻ, മീൻ, ബീഫ്, ചെമ്മീൻ എന്നിവയ്ക്കൊപ്പം വിവിധ തരം പഴവർഗങ്ങൾ ഉൾപ്പടെ നൂറ്റിയെട്ട് രുചിവൈവിധ്യങ്ങൾ ഒറ്റപ്പുട്ടിൽ തീർത്താണ് കൂറ്റൻ പുട്ട് തയ്യാറാക്കിയത്.
മുളയിൽ സവിശേഷമായി തയ്യറാക്കിയ പുട്ട് വൈവിധ്യം നിറഞ്ഞ രുചികളാൽ സമ്പന്നമാണ്. വേൾഡ് റെക്കോർഡ് യൂണിയന്റെ റെക്കോർഡ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് ചടങ്ങിൽ മുഖ്യാതിഥിയായി. ചടങ്ങിൽ കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺ ദാസ്, ബയിങ് മാനേജർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kozhikode LuLu Mall achieved a world record by creating a 35.4-foot-long single puttu featuring 108 distinct flavors. Recognized by the World Records Union as the longest multi-variety puttu, the dish blended meats, seafood, and fruits. The culinary feat followed a month of dedicated preparation.




