Kerala
'മയില്‍പീലി' പരീക്ഷ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രി എന്‍ ഷംസുദ്ദീന് റിപ്പോര്‍ട്ട് കൈമാറി
ജോയിന്റ് ഡയറക്ടര്‍ക്ക് താക്കീത് നല്കി വിവാദത്തില്‍ നിന്നും തലയൂരാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് സൂചനകള്‍.
തിരുവനന്തപുരം | മയില്‍പീലി സ്കോളര്‍ഷിപ്പ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് കൈമാറി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടര്‍ക്ക് താക്കീത് നല്കി വിവാദത്തില്‍ നിന്നും തലയൂരാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് സൂചനകള്‍. അവസാനിപ്പിക്കാനാണ് സാധ്യതയെന്നുമാണ് സൂചന. അനുമതി നല്‍കിയത് ഉദ്യോഗസ്ഥതലത്തിലെ പിഴവാണെന്നും ‘മയില്‍പ്പീലി’ എന്ന മനോഹരമായ വാക്കിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രതികരണം
അതേ സമയം, ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയില്‍പ്പീലി സംഘടിപ്പിച്ച സ്കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദേശീയ അധ്യാപക പരിഷത്ത്. ഇതേ് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 12-നാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പരീക്ഷക്ക് അനുമതി നല്‍കിയത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് അറിയാതെയാണ് ഈ അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നു. സംഭവം വലിയ വിവാദമായതോടെ മന്ത്രി പരീക്ഷ നടത്താനുള്ള അനുമതി റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.
Content Highlights: The Director of General Education submitted an inquiry report to Education Minister N Shamsudheen on the Mayilpeeli scholarship exam row. The minister earlier revoked approval granted without his knowledge. Meanwhile, Deshiya Adhyapaka Parishath plans legal action against the cancellation.



