Kerala
റേഷന്‍ കട നടത്തിപ്പുകാരനെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി
കടയ്ക്കല്‍ വയലായില്‍ റേഷന്‍കട നടത്തുന്ന അനില്‍കുമാറി(62)നെ കൊലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട കുളത്തൂപ്പുഴ സ്വദേശി വില്‍സണ്‍ (65) ആണ് പിടിയിലായത്
കൊല്ലം | റേഷന്‍ കട നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയില്‍. കടയ്ക്കല്‍ വയലായില്‍ റേഷന്‍കട നടത്തുന്ന അനില്‍കുമാറി(62)നെ കൊലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട കുളത്തൂപ്പുഴ സ്വദേശി വില്‍സണ്‍ (65) ആണ് പിടിയിലായത്.
സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കൃത്യത്തിന് ശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പത്തനാപുരത്ത് നിന്ന് മാനന്തവാടി ബസില്‍ കയറി രക്ഷപ്പെട്ട പ്രതിയെ കൂത്താട്ടുകുളത്ത് വെച്ചാണ് കടയ്ക്കല്‍ പോലീസ് പിടികൂടിയത്.
റേഷന്‍ കടയില്‍ വെച്ച് അനില്‍കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്റെ നിര്‍ദേശ പ്രകാരം കൊട്ടാരക്കര ഡിവൈ എസ് പി ഷെരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി വലവിരിക്കുകയായിരുന്നു.
കടയ്ക്കല്‍ എസ് എച്ച് ഒ ജ്യോതിഷ് ചിറവൂര്‍, എസ് ഐ മാരായ ഷാജി, ബിനില്‍, സി പി ഒമാരായ രഞ്ജിത്ത്, ജഗദീഷ്, അനീഷ്, നിതീഷ്, ശ്യാംമോഹന്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Kerala police arrested 65-year-old Wilson from Kulathupuzha within hours of allegedly murdering ration shop owner Anilkumar in Kadakkal, Kollam. Preliminary investigation points to a financial dispute behind the stabbing. The accused was caught in Koothattukulam while fleeing on a bus.


