Kerala
കുടുംബത്തിലെ അഞ്ചു പേര് വിഷം ഉള്ളില്‍ ചെന്ന നിലയില്‍
മണ്ണാര്‍ക്കാടാണ് സഹോദരിമാരേയും മുന്നു കുട്ടികളേയുമാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്
പാലക്കാട് | ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാടാണ് സഹോദരിമാരേയും മുന്നു കുട്ടികളേയുമാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ അപകടനിലതരണം ചെയ്തതായി പോലീസ് പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
മണ്ണാര്‍ക്കാട് പെരുമ്പടാരി സ്വദേശികളായ ഷിഫാനത്തും സഹോദരിയും വീട്ടില്‍ നിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വിവാഹമോചനം നേടിയിട്ടില്ലെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് ഷിഫാനത്ത്. എങ്ങനെയാണ് വിഷം ഉള്ളില്‍ ചെന്നത് എന്നത് അവ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
Content Highlights: Five members of a family, including two sisters and three children, were admitted to the hospital in critical condition following suspected poisoning in Mannarkkad, Palakkad. Police confirmed they are out of danger. Authorities have launched an investigation into how they ingested the poison.


