Connect with us

Kozhikode

മർകസ് ഖത്മുൽ ബുഖാരിയും സനദ്‌ദാനവും: സ്വാഗത സംഘം രൂപീകരിച്ചു

Published

|

Last Updated

ഫോട്ടോ: മർകസ് ഖത്മുൽ ബുഖാരി സനദ് ദാനത്തിന്റെ സ്വാഗതസംഘ രൂപീകരണ സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്| 2027 ജനുവരി രണ്ടിന് നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി സനദ് ദാനത്തിന്റെ സ്വാഗതസംഘ രൂപീകരണ സംഗമം പ്രൗഢമായി. പണ്ഡിതരും പൊതുജനങ്ങളും രക്ഷിതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

കാന്തപുരം ഉസ്താദിന്റെ ലോകപ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരിയും ജാമിഅ മർകസിൽ നിന്നും കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ച സഖാഫി പണ്ഡിതർക്കും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിളുകൾക്കുമുള്ള സനദ് ദാനവും ഭംഗിയായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും സംഗമം ചർച്ച ചെയ്തു.

മർകസ് കാമിൽ ഇജ്തിമയിൽ നടന്ന സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. വിവിധ പ്രാസ്ഥാനിക-മർകസ് ഘടകങ്ങളെ പ്രതിനിധീകരിച്ച് സയ്യിദ് ത്വാഹ തങ്ങൾ തളീക്കര, റഹ്മത്തുല്ല സഖാഫി എളമരം, ടികെ അബ്‌ദുറഹ്‌മാൻ ബാഖവി മടവൂർ, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, ഡോ റോഷൻ നൂറാനി,ഷുക്കൂർ സഖാഫി വെണ്ണക്കോട്, സംസാരിച്ചു.

സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് കെവി തങ്ങൾ ഫറോക്ക്, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, വിവിധ സംഘടനാ-സ്ഥാപന പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു. മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി സ്വാഗതവും മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെകെ നന്ദിയും പറഞ്ഞു.

Content Highlights: A 501-member reception committee was formed for Jamia Markaz Khatmul Bukhari and Sanad Danam scheduled for January 2, 2027. Sayyid Abdul Fathah Ahdal Avelam is Chairman and Majeed Kakkad is General Convener. The event marks the annual Sahih al Bukhari conclusion and convocation of Saqafi scholars and Hafiz graduates.