Connect with us

Kerala

സൈബർ തട്ടിപ്പ് ; കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി

വാഹന ചലാന്റെ പേരിലുള്ള സൈബര്‍ തട്ടിപ്പും സംസ്ഥാനത്ത് വ്യാപകമാണ്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് നിരവധി ആളുകള്‍ സൈബര്‍ തട്ടിപ്പിന് ഇരകളായതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ച കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ക്ക് 26 ലക്ഷം രൂപ നഷ്ടമായി. ട്രേഡിങ് വഴി ഉയര്‍ന്ന ലാഭവിഹതം വാഗ്ദാനം ചെയ്താണ് കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികളുടെ 26 ലക്ഷം രൂപ സൈബര്‍ സംഘം തട്ടിയത്. ഫേസ്ബുക്ക് വഴി ഷെയര്‍ ട്രേഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് ദമ്പതികള്‍ പല തവണയായി പണം നിക്ഷേപിച്ചത്. ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രമുഖ ബേങ്കിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കണയന്നൂരില്‍ വയോധികന്റെ 1.18 ലക്ഷം രൂപ തട്ടിയെടുത്തു. കണയന്നൂര്‍ സ്വദേശി ബാലരാജ പണിക്കര്‍ക്കാണ് രണ്ട് ബേങ്ക് അക്കൗണ്ടുകളില്‍ നിന്നായി പണം നഷ്ടമായത്. ഗൂഗിളില്‍ ബേങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ ബാലാരാജ പണിക്കര്‍ക്ക് തട്ടിപ്പ് സംഘം അപ്ലോഡ് ചെയ്ത വ്യാജ നമ്പറാണ് ലഭിച്ചത്. ഇതില്‍ ബന്ധപ്പെട്ടതോടെ ബേങ്ക് അക്കൗണ്ട് വിവരം തട്ടിപ്പുകാര്‍ ചോദിച്ചറിഞ്ഞു. പിന്നാലെ പണം നഷ്ടമാവുകയായിരുന്നു.

വാഹന ചലാന്റെ പേരിലുള്ള സൈബര്‍ തട്ടിപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇലക്ട്രിക് സ്‌കൂട്ടറിന് ഫൈന്‍ എന്ന പേരില്‍ വന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്തതോടെ കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരുലക്ഷത്തിലധികം രൂപ നഷ്ടമായിട്ടുണ്ട്. സമാനമായി നല്ലളം സ്വദേശിയുടെ 30000 രൂപയും നഷ്ടമായിട്ടുണ്ട്. രണ്ട് കേസുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Multiple cyber fraud cases were reported across Kerala, including a Kozhikode couple losing Rs 26 lakh to a fake online trading app. In Ernakulam, an elderly man lost Rs 1.18 lakh via a fraudulent bank customer care number. Police also registered cases in Kozhikode over fake e-challan message scams.