Kerala
കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ പരീക്ഷാഫലം: കെ ചാരുകേശിന് ഒന്നാം റാങ്ക്
കൊല്ലറയ്ക്കല്‍ വീട്ടില്‍ ചന്ദ്രന്റെയും ആശാദേവിയുടെയും മകനായ ചാരുകേശ് മ്യൂസിക് പ്രൊഡ്യൂസറും റാപ്പറും ഡി ജെയുമാണ്.
കൊച്ചി| സംസ്ഥാന സര്‍ക്കാര്‍ ഐ ആന്റ് പി ആര് ഡിയുടെ സ്വയംഭരണ സ്ഥാപനമായ കാക്കനാട് കേരള മീഡിയ അക്കാദമി നടത്തിയ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സ് മൂന്നാമത് ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ കെ ചാരുകേശ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊല്ലറയ്ക്കല്‍ വീട്ടില്‍ ചന്ദ്രന്റെയും ആശാദേവിയുടെയും മകനായ ചാരുകേശ് മ്യൂസിക് പ്രൊഡ്യൂസറും റാപ്പറും ഡി ജെയുമാണ്.
രണ്ടാം റാങ്ക് നേടിയ രണ്ടു പേരില്‍ രഞ്ജിത്ത് പൂമുറ്റം തലശ്ശേരി പാലയാട് പൂമുറ്റം കെ ഭരതന്റെയും എം കെ സത്യഭാമയുടെയും മകനാണ്. ബി എസ് എന്‍ എല്ലില്‍ കൊമേഴ്സ്യല്‍ ഓഫീസറായിരിക്കെ വി ആര് എസ് എടുത്ത ശേഷമാണ് രഞ്ജിത് കോഴ്സിന് ചേര്‍ന്നത്. അനവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത് അംഗീകാരങ്ങള്‍ നേടിയിട്ടുള്ള രഞ്ജിത് ‘ദീപ്തം’ എന്ന ഫീച്ചര്‍ ഫിലിമിന്റെ തിരക്കഥാകൃത്തുമാണ്.
രണ്ടാം റാങ്ക് പങ്കിട്ട വീണ വിജയന് ചാലക്കുടി വട്ടുകളത്തില്‍ വി ആര് വിജയന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. ജേണലിസം അധ്യാപികയും സ്റ്റോറി ടെല്ലറും വോയ്സ് ആര്‍ട്ടിസ്റ്റുമാണ്. മൂന്നാം റാങ്ക് നേടിയ രണ്ടു പേരില്‍ ഡീന തങ്കച്ചന് തൊടുപുഴ കള്ളിക്കാട്ട് കെ എസ് തങ്കച്ചന്റെയും ഏലിയാമ്മയുടെയും മകളാണ്. ഫ്രീലാന്‍സ് അവതാരകയും എഞ്ചിനീയറിംഗ് പ്രൊഫഷണലുമാണ്.
മൂന്നാം റാങ്ക് പങ്കിട്ട ഷിജി എ കെ കണ്ണൂര്‍ ചാലോട് പുത്തന്‍ വീട്ടില്‍ എ കെ കുഞ്ഞിക്കണ്ണന് നമ്പ്യാരുടെയും അമ്മ ടി വി വിലാസിനിയുടെയും മകനാണ്. മ്യൂസിക് കമ്പോസര്‍, സൗണ്ട് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഷിജി ഫെഫ്ക മെമ്പറുമാണ്.
സ്പോട്ട് അഡ്മിഷന് തുടരുന്നു.
ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷന് തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446541964, 0484 2422275 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുതാണ്. വിലാസം: സെക്രട്ടറി / കോഴ്സ് ഡയറക്ടര്‍, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030 ഇമെയില്‍: keralamediaacademy.gov@gmail.com
Content Highlights: Kerala Media Academy Kakkanad declared the third batch Audio Production Diploma exam results, with Kannur native K Charukesh securing the first rank. Ranjith Poomuttam and Veena Vijayan shared the second rank, while Deena Thankachan and Shiji AK shared the third. Spot admission for the new batch is currently open.






