Kerala
തിരുവനന്തപുരത്ത് യുവാവിനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ശരണ്‍.
വിഴിഞ്ഞം| തിരുവനന്തപുരം കോട്ടുകാലില്‍ യുവാവിനെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ പയറ്റുവിള പുലിവിള കൈത്തറി സൊസൈറ്റിക്ക് സമീപം പരേതനായ വിജുവിന്റെയും ശോഭനയുടെയും മകന് ശരണ്‍ (26) ആണ് മരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ശരണ്‍.
ശരണിന്റെ അമ്മ ശോഭന ഉച്ചക്കടയ്ക്ക് അടുത്തുളള കല്യാണമണ്ഡപത്തില്‍ ജോലിക്കും സഹോദരന് ശരത് പുറത്തേക്കും പോയ സമയത്താണ് സംഭവം നടന്നത്. ഇവര്‍ രാത്രിയോടെ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇരുവരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നാലെ, ഇവര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി.
നാട്ടുകാരുടെ സഹായത്തോടെ പൂട്ടുതകര്‍ത്ത് വീടിനുളളില്‍ കയറിയപ്പോഴാണ് ശരണിനെ മരിച്ചനിലയില്‍ കണ്ടത്. താര്ത്തുപയോഗിച്ച് കൈകള്‍ പിന്നില്കെട്ടിയ നിലയിലായിരുന്നു. പിന്നാലെ, ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ ദുരുഹതയാരോപിച്ച് രംഗത്തെത്തി. എന്നാല്‍, പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തിലും തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights: A 26-year-old electrician named Sharan was found hanging inside his locked house at Payattuvila in Kottukal, Thiruvananthapuram. His hands were tied behind his back with a towel, sparking initial suspicion among relatives and locals. However, the Medical College post-mortem confirmed death by hanging.



