Connect with us

International

ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഇന്‍ഫാന്റിനോയ്ക്ക് രണ്ട് എതിരാളികള്‍

തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഇന്‍ഫാന്റിനോയ്ക്ക് എതിരാളികള്‍ ഉണ്ടാകുന്നത്.

Published

|

Last Updated

സൂറിച്ച്| ലോക ഫുട്ബോളിന്റെ ഭരണസമിതിയായ ഫിഫയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡയല്ലോ, ജാപ്പനീസ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കോസോ താഷിമ എന്നിവരും മത്സരത്തിനുണ്ട്.

അതേസമയം, കഴിഞ്ഞ മാസം ആഗ്രഹം പ്രഖ്യാപിച്ച മുന്‍ സ്വിസ് പ്രതിരോധ താരം റാമോണ്‍ വെഗയുടെ പേര് വ്യാഴാഴ്ച ഫിഫ പുറത്തുവിട്ട സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.  തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഇന്‍ഫാന്റിനോയ്ക്ക് എതിരാളികള്‍ ഉണ്ടാകുന്നത്. 2023-ല്‍ എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

യുവേഫ അംഗ അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡയല്ലോ തിങ്കളാഴ്ച സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ജാപ്പനീസ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കോസോ താഷിമ ഈ മാസം ആദ്യം മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. ബുധനാഴ്ച ഔദ്യോഗികമായി നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു.

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ അപേക്ഷകള്‍ തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. അപേക്ഷകള്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഈ സമിതിയായിരിക്കും. 2027 ഫെബ്രുവരി 18-ന് സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടും. ഫിഫയില്‍ അംഗങ്ങളായ ദേശീയ ഫുട്ബോള്‍ അസോസിയേഷനുകളെയും വിവരം അറിയിക്കും.

Content Highlights: FIFA initiated its 2027 presidential election process, with Gianni Infantino facing rare opposition from French Football Federation chief Philippe Diallo and Japan’s Kozo Tashima. Former Swiss defender Ramon Vega was excluded from the candidate list. Final nominees will be announced on February 18, 2027.

Latest