Connect with us

Kerala

'മയില്‍പ്പീലി'യില്‍ മത-രാഷ്ട്രീയ അജണ്ടയില്ല; മന്ത്രിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഈ പരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ നല്‍കിയ അനുമതി വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മത-രാഷ്ട്രീയ അജണ്ട കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഡയറക്ടറുടെ കണ്ടെത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അധ്യാപക സംഘടനകള്‍ നിര്‍ദേശിക്കുന്ന വിവിധ പരിപാടികള്‍ക്ക് അനുമതി നല്‍കാറുണ്ടെന്നും യുറേക്ക, അക്ഷരമുറ്റം, സി എച്ച് പ്രതിഭ ക്വിസ് എന്നിവക്ക് അംഗീകാരം നല്‍കാറുണ്ടെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയില്‍പ്പീലി’ മാസികയും സംഘ്പരിവാര്‍ സംഘടനയായ ദേശീയ അധ്യാപക പരിഷത്തും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ് മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഈ പരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ നല്‍കിയ അനുമതി വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

Content Highlights: The Director of General Education submitted a report to the Education Minister regarding the Mayilppeeli textbook row. The findings confirm there is no religious or political agenda in the content. This official report aims to put an end to the ongoing curriculum controversy in Kerala.

 

Latest