Connect with us

Kerala

പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണി; പാലക്കാട് ഗോവിന്ദപുരത്ത് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം

നെന്മാറ സ്വദേശി ഭഗവല്‍ ദാസിന്റെ മകന്‍ നീതുല്‍ ദാസ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്.

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് വീണ്ടും ആള്‍ക്കൂട്ട മര്‍ദനം. പാലക്കാട് ഗോവിന്ദപുരത്താണ് സംഭവം. നെന്മാറ സ്വദേശി ഭഗവല്‍ ദാസിന്റെ മകന്‍ നീതുല്‍ ദാസ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പറഞ്ഞു.

അയ്യപ്പന്‍ പാട്ട് ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. മര്‍ദിച്ചവര്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഒരുകൂട്ടമാളുകള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. യുവാവിനെ ചവിട്ടുന്നതും മറ്റും ദൃശ്യങ്ങളിലുണ്ട്. മര്‍ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങളും ചിത്രീകരിച്ചത്.

Content Highlights: A youth suffered severe injuries after being assaulted by a mob in Govindapuram, Palakkad. The attackers allegedly issued death threats warning him against reporting the incident to the police. Authorities have initiated an investigation into the violent assault.

 

Latest