Kerala
തൃശൂരില്‍ തിയേറ്റര്‍ നടത്തിപ്പുകാരനെ കൊലപ്പെടുത്താന്‍ ശ്രമം; ആക്രമണം നടത്തിയത് മൂന്നംഗ സംഘം
വടിവാളു കൊണ്ട് വെട്ടിയ ശേഷം തീകൊളുത്തി കൊല്ലാനാണ് ശ്രമം നടന്നത്. തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെതിരെയായിരുന്നു ആക്രമണം.
തൃശൂര്‍ | തിയേറ്റര്‍ നടത്തിപ്പുകാരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമം. വടിവാളു കൊണ്ട് വെട്ടിയ ശേഷം തീകൊളുത്തി കൊല്ലാനാണ് ശ്രമം നടന്നത്. തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെതിരെയായിരുന്നു ആക്രമണം.
വെളപ്പായയിലെ സുനിലിന്റെ വീടിന് മുമ്പില്‍ കാര്‍ നിര്‍ത്തി ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു അക്രമം. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു.
കാറിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----


