Kerala
കേരള പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി
30 വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിച്ചിരിക്കുന്നത്
തൃശൂര്‍| കേരള പോലീസ് അക്കാഡമിയിലെ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ദനമരം മോഷണം പോയി. രാമവര്‍മപുരത്തെ പോലീസ് അക്കാഡമിയിലാണ് മോഷണം നടന്നത്. അക്കാഡമി അധികൃതര്‍ നല്‍കിയ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു.
ചന്ദനമരത്തിന്റെ മദ്ധ്യഭാഗമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. ഡിസംബര്‍ 27നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത് എന്നാണ് വിലയിരുത്തല്‍.
---- facebook comment plugin here -----



