Ongoing News
ചാലക്കുടിയില്‍ 60കാരന്‍ കൊല്ലപ്പെട്ടു; മൃതദേഹം കിടന്നിരുന്നത് സുഹൃത്തിന്റെ വീടിനു മുമ്പില്‍
മേലൂര്‍ കുന്നപ്പിള്ളി മംഗലത്ത് വീട്ടില്‍ സുധാകരന്‍ ആണ് കൊല്ലപ്പെട്ടത്.
തൃശൂര്‍ | ചാലക്കുടിയില്‍ 60കാരനെ കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളിയിലാണ് സംഭവം. മംഗലത്ത് വീട്ടില്‍ സുധാകരന്‍ ആണ് കൊല്ലപ്പെട്ടത്.
സുധാകരന്റെ സുഹൃത്തായ പാണേലി വീട്ടില്‍ രാജപ്പന്റെ വീടിനു മുന്നിലാണ് ചോര വാര്‍ന്ന് മരിച്ച നിലയില്‍ സുധാകരനെ കണ്ടത്.
സുധാകരനും രാജപ്പനും മറ്റൊരു സുഹൃത്തായ ശോഭനനും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ രാജപ്പന്‍ മദ്യലഹരിയില്‍ ഉറങ്ങാനായി തന്റെ വീടിനകത്തേക്ക് പോയി. പുറത്തു പോയിരുന്ന രാജപ്പന്റെ മകന്‍ തിരികെ വന്നപ്പോഴാണ് സുധാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----





