Connect with us

International

ചെങ്കടലില്‍ നങ്കൂരമിട്ടിരുന്ന യു എസ് പടക്കപ്പലിന് തീപിടിച്ചു; രണ്ട് നാവികര്‍ക്ക് പരുക്ക്

യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്ന ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.

Published

|

Last Updated

വാഷിങ്ടണ്‍ | ചെങ്കടലില്‍ നങ്കൂരമിട്ടിരുന്ന യു എസ് വിമാന വാഹിനി കപ്പലിന് തീപിടിച്ചു. യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്ന ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.

സംഭവത്തില്‍ രണ്ടുനാവികര്‍ക്ക് നിസ്സാര പരുക്കേറ്റു. കപ്പലിന് കാര്യമായ കേടുപാടുകളുണ്ടായിട്ടില്ല. തീ പിന്നീട് നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ യു എസ് നാവികസേന പുറത്തുവിട്ടിട്ടില്ല.

സഊദി അറേബ്യയിലെ അല്‍ വാജ് തീരത്തിന് സമീപം ചെങ്കടലിലെ വടക്കു ഭാഗത്തായി പ്രവര്‍ത്തനം നടത്തിവരികയായിരുന്നു പടക്കപ്പല്‍. ഇറാനും അമേരിക്ക-ഇസ്‌റാഈല്‍ സൈന്യവും തമ്മില്‍ നിലവില്‍ നടക്കുന്ന യുദ്ധവുമായി തീപ്പിടിത്തത്തിന് ബന്ധമില്ലെന്നാണ് വിവരം.

---- facebook comment plugin here -----

Latest