Connect with us

Kerala

ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടില്ല; സ്റ്റാന്റിങ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധുവായി

ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ സ്ഥിരം സമിതിയുടെ തിരഞ്ഞെടുപ്പിലാണ് അവരുടെ വോട്ട് അസാധുവായത്

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളെ കണ്ടെത്തുന്നതിനായി നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ശ്രീലേഖയുടെ വോട്ട് അസാധുവായത്.

എട്ട് സ്റ്റാന്റിങ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത് .ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ സ്ഥിരം സമിതിയുടെ തിരഞ്ഞെടുപ്പിലാണ് അവരുടെ വോട്ട് അസാധുവായത്. മറ്റ് സ്ഥിരം സമിതികളിലേക്കുള്ള വോട്ടുകള്‍ കൃത്യമായി ചെയ്തിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ആര്‍ പി റെജിയുടെ വോട്ടും ഇത്തരത്തില്‍ അസാധുവായിട്ടുണ്ട്.വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത് സംഭവത്തില്‍ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല.

Latest