Connect with us

Kuwait

കുവൈത്തില്‍ ഇറാന്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരുക്ക്

സംഘര്‍ഷം തുടരുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരുക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തിയില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്‍.
ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ക്കുന്നതിനിടെ ഒരാള്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി 07. 22-നാണ് ഈ വിവരങ്ങള്‍ ഏജന്‍സി പുറത്തുവിട്ടത്.

കുവൈത്ത് വ്യോമസേന ഇതുവരെ 97 ബാലിസ്റ്റിക് മിസൈലുകള്‍ ആകാശത്തുവെച്ച് തടയുകയും നശിപ്പിക്കുകയും ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഏകദേശം 283 ഡ്രോണുകളെയാണ് വ്യോമസേന വെടിവെച്ചിട്ടത്.സംഘര്‍ഷം തുടരുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരുക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

 

Latest