Kuwait
റെസിഡന്‍സി ഫീസില്‍ ഇളവില്ല; വ്യാജ വാര്‍ത്തകള്‍ തള്ളി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവദിച്ച നിരക്കിളവ് ആരോഗ്യ ഇന്‍ഷ്വറന്‍സിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം.
കുവൈത്ത് സിറ്റി | കുവൈത്തില്‍ പുതിയ താമസ നിയമത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവദിച്ച നിരക്കിളവ് ആരോഗ്യ ഇന്‍ഷ്വറന്‍സിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം. സ്വദേശി പൗരന്മാരുടെ കീഴില്‍ ജോലി ചെയ്യുന്ന ആദ്യ മൂന്നു ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 10 ദിനാര്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫീസ് കണക്കാക്കിയിരിക്കുന്നത്. വാര്‍ഷിക വിസ ഫീസിന് ഈ ഇളവ് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം 23 മുതലാണ് ഇന്‍ഷ്വറന്‍സ് ഫീസ് വര്‍ധന രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. പുതിയ ചട്ടങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫീസ് പെയ്‌മെന്റുകള്‍ക്കുള്ള സമഗ്ര ഇലക്ട്രോണിക് ലിങ്ക് ആക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം തുടരുകയാണ്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഇലക്ട്രോണിക് സംവിധാനം വഴി സംയോജിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
അതോടൊപ്പം ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫീസില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും ഇളവ് നല്‍കിയതുമായ വിഭാഗങ്ങള്‍ ഇലക്ട്രോണിക് ലിങ്കേജില്‍ സ്വമേധയാ ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.



