Connect with us

Saudi Arabia

ഉംറ തീര്‍ഥാടകരുടെ താമസ സൗകര്യം; നിബന്ധനകള്‍ ലംഘിച്ചതിന് മൂന്ന് ഉംറ കമ്പനികളെ സ്പെന്‍സഡ് ചെയ്തു

.ഈ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട വിദേശ ഏജന്റുമാര്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു

Published

|

Last Updated

മക്ക  | തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മൂന്ന് ഉംറ കമ്പനികളെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.ഈ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട വിദേശ ഏജന്റുമാര്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു

ഉംറ കര്‍മ്മങ്ങള്‍ക്കായി സഊദിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അംഗീകൃത താമസ സൗകര്യം നല്‍കാതെ നിരവധി തീര്‍ഥാടകര്‍ രാജ്യത്ത് എത്തുന്നതായും ഇരുഹറമുകളിലെത്തുന്ന തീര്‍ത്ഥാടകരുടെ ചട്ടങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും വ്യക്തമായ ലംഘനമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.

ഉംറ കമ്പനികളും സ്ഥാപനങ്ങളും അവരുടെ അംഗീകൃത കരാറുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെയും, രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായും തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു

 

തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മറികടക്കാന്‍ കഴിയാത്തത് ചട്ടങ്ങളുടെ ലംഘനമാണെന്നും പോരായ്മകളോ ലംഘനങ്ങളോ അനുവദിക്കില്ലെന്നും ഊന്നിപ്പറഞ്ഞു. അംഗീകൃത ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കാനും കരാര്‍ ചെയ്ത പ്രോഗ്രാമുകള്‍ക്കനുസൃതമായി സേവനങ്ങള്‍ നല്‍കാനും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest