Connect with us

Kerala

ആരോഗ്യമന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണം; പരിഹാസവുമായി കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി

മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്

Published

|

Last Updated

കണ്ണൂര്‍  | കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റെന്ന ആരോപണത്തില്‍ പരിഹാസവുമായി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി. ആരോഗ്യമന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണമെന്നാണ് ഫര്‍ഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെഎസ്യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പോലീസിന്റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി. ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല.

പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളുവെന്നും ഫര്‍ഹാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ആരോഗ്യ മന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണം
കെ എസ് യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി തികച്ചും പോലീസിന്റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല പക്ഷെ മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്.ഇത് തികച്ചും ബാലിഷമാണ്.കെ എസ് യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളു
ഫര്‍ഹാന്‍ മുണ്ടേരി
( കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി)

 

 

---- facebook comment plugin here -----

Latest