Kerala
'ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ല': മന്ത്രി വി ശിവൻകുട്ടി
മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ എസ് യു കൈയേറ്റത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
തിരുവനന്തപുരം | കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ എസ് യു കൈയേറ്റത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
‘ഒരു കാര്യം ഓർക്കണം, ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ല’ – ഫേസ്ബുക്ക് കുറിപ്പിൽ ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച ഉച്ചക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിക്ക് നേരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിനിടെ കൈക്കും കഴുത്തിനും പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Summary
Minister V. Sivankutty issued a stern warning to the Congress party following the KSU attack on Health Minister Veena George in Kannur. He stated that the opposition would not be able to withstand a similar reaction from their side.



