Connect with us

തമിഴ്‌നാട്ടിലെ മധുരയിലുള്ള തിരുപ്പരൻകുണ്ഡ്രം കുന്ന്. നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യൻ മതസൗഹാർദ്ദത്തിന്റെ ഏറ്റവും മനോഹരമായ പ്രതീകങ്ങളിലൊന്നായി നിലകൊണ്ട ഇടം. ഒരേ കുന്നിന്റെ താഴ്‌വാരത്ത് മുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും, കുന്നിൻ നെറുകയിൽ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയയുടെ ദർഗയും, ഇടയിലായി പുരാതന ജൈന ഗുഹകളും ഒരുമയോടെ നിലനിന്നിരുന്ന മണ്ണ്.

എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ കുന്നിൻ മുകളിൽ നിന്ന് ഉയരുന്നത് വെറുമൊരു കാർത്തിക ദീപത്തിന്റെ വെളിച്ചമല്ല; മറിച്ച്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരക്രമവും സൗഹാർദ്ദ കരാറും മാറ്റിമറിക്കപ്പെട്ടതിന്റെ ആശങ്കകളാണ്. സുപ്രീം കോടതിയുടെ കർശന ഇടപെടലിനെത്തുടർന്ന്, നൂറ്റമ്പത് വർഷത്തിലേറെയായി കുന്നിന്റെ താഴ്ഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം തെളിച്ചിരുന്ന കാർത്തിക ദീപം, ഇതാദ്യമായി ദർഗയ്ക്ക് വെറും 50 മീറ്റർ അകലെയുള്ള ഒരു കൽത്തൂണിൽ തെളിച്ചിരിക്കുന്നു. സി.ആർ.പി.എഫിന്റെ തോക്കിൻമുനയുടെ കാവലിൽ നടന്ന ഈ പുതിയ ‘ആചാരം’ എങ്ങനെയാണ് തിരുപ്പരൻകുണ്ഡ്രത്തിന്റെ ചരിത്രത്തെയും, മുസ്ലിം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെയും ബാധിക്കുന്നത്? എന്താണ് ഈ വിവാദത്തിന്റെ യഥാർത്ഥ വേരുകൾ? നമുക്ക് പരിശോധിക്കാം.

Content Highlights: Karthigai lamp lit near Sikandar Badusha Dargah on Thiruparankundram hill under heavy CRPF security sparks constitutional and heritage concerns. The dispute revives decades-old legal battles, citing the 1931 Privy Council ruling and Places of Worship Act. With the case before the Supreme Court, debates intensify over religious freedom and communal harmony.

---- facebook comment plugin here -----

Latest