Business
യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യുപിഐ ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു
യുപിഐയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങിനുമായാണ് ക്യാമ്പയിന്
ദുബൈ | യുഎഇയിലെ ലുലു സ്റ്റോറുകളില്‍ യുപിഐ വഴി പണമടയ്ക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 10 ശതമാനം തല്‍ക്ഷണ ഇളവ് ലഭിക്കുന്ന പ്രത്യേക ക്യാമ്പയിന് ലുലു സ്റ്റോറുകളില്‍ തുടക്കമായി.എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡുമായി (NIPL) സഹകരിച്ചാണ് പദ്ധതി..
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി. ഇന്ത്യയില്‍ പതിവായി ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍ വഴി യുഎഇയിലും പണമടച്ച് ഇളവ് നേടാന്‍ ഇതിലൂടെ സാധിക്കും.
നവംബര്‍ 23ന് ദുബായ് സിലിക്കണ്‍ ഒയാസിസിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്ലോബല്‍ ഡയറക്ടര്‍ സലിം എം.എ യുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. എമ്മാഡി വിഷ്ണു വര്ധന് റെഡ്ഡി ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു.
e
Content Highlights: Lulu has launched a campaign in the UAE offering a 10 percent instant discount to Indian visitors paying via UPI in partnership with NPCI International Payments Limited. The initiative promotes international UPI adoption and offers convenient shopping using familiar Indian payment apps. It was inaugurated at Lulu Hypermarket in Dubai Silicon Oasis.







