Kerala
പൊന്മുടി ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി
ഉച്ചയോടെ പൊന്മുടി ഡാമില്‍ കുളിക്കുന്നതിനായി ഇറങ്ങിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു
കട്ടപ്പന | പൊന്മുടി ഡാമില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ രണ്ട് പേരെ കാണാതായി. പണിക്കന്‍കുടി ചിറയില്‍ സന്തോഷിന്റെ മകന് ക്രിസ്റ്റോ (14), തിങ്കള്‍ക്കാട് പറയക്കന് ബ്രിജേഷിന്റെ മകന് അരുണ്‍ ടി പി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും പണിക്കന്‍കുടി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.
ഇന്ന് രാവിലെ മരക്കാനത്തുള്ള മണലേല്‍ വീട്ടില്‍ നടന്ന കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തുടര്‍ന്ന് ഉച്ചയോടെ പൊന്മുടി ഡാമില്‍ കുളിക്കുന്നതിനായി ഇറങ്ങിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടികളെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Content Highlights: Two 14-year-old Class 9 students from Panickankudy school went missing while bathing in the Kattappana Ponmudi Dam. The boys had arrived in the area to attend a Kettunira ceremony in the morning before entering the water in the afternoon. The Fire Force team has reached the spot and launched a search operation.




