Connect with us

Kerala

അമ്മയുടെ മരണ വിവരം അറിഞ്ഞെത്തിയ മകളും മരിച്ചു

അമ്മ ദേവകിയും മകള്‍ ഷീജയുമാണ് മരിച്ചത്

Published

|

Last Updated

തൃശൂര്‍ | അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു. തൃശൂര്‍ മണലൂര്‍ കുറുവങ്ങാട്ടില്‍ പ്രഭാകരന്റെ ഭാര്യ ദേവകി (83) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അമ്മയുടെ മരണ വിവരമറിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്തിയ മകള്‍ ഷീജയ്ക്ക് (52) നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിങ്ങോട്ടുകര കണ്ണാറ അശോകന്റെ ഭാര്യയാണ് ഷീജ. ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ ഒമ്പതിന് അമ്മയുടെ വീട്ടില്‍ നടക്കും.

Content Highlights: A 52-year-old woman named Sheeja died after suffering chest pain upon reaching home in Thrissur on learning of her mother Devaki’s death. She was rushed to a hospital but could not be saved. Funerals for both Devaki and Sheeja will take place at the mother’s residence on Sunday morning.

 

---- facebook comment plugin here -----

Latest