National
മണ്ഡല പുനര്‍നിര്‍ണ്ണയം മറ്റു വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബി ജെ പിയുടെ തന്ത്രം: രാഹുല്‍ഗാന്ധി
ഇപ്പോള്‍ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കം
ന്യൂഡല്‍ഹി | മണ്ഡല പുനര്‍നിര്‍ണ്ണയം രാജ്യത്ത് മറ്റു വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബി ജെ പിയുടെ പുതിയ വഴിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വനിത ബില്‍ നേരത്തെ പാസാക്കിയതാണ് സര്‍ക്കാരിന് നാളെ തന്നെ അതു നടപ്പാക്കാം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണ്.
850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കുമെന്നും യുവാക്കള്‍ ഈ സംഖ്യ ഓര്‍ത്തിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ വേണ്ട രീതിയിലാണ് ബി ജെ പി മണ്ഡലം മാറ്റുക. പുനര്‍നിര്‍ണ്ണയം നടത്തുന്നത് ഗ്യാനേഷ് കുമാറും മോദിയും ഷായും തെരത്തെടുക്കുന്ന മുന്‍ സുപ്രീംകോടതി ജഡ്ജിയും ഒപ്പം സംസ്ഥാന തെഞ്ഞെടുപ്പു കമ്മീഷന് പ്രതിനിധിയുമായിരിക്കും.
ഇവരെല്ലാം സര്‍ക്കാര്‍ തീരുമാനിക്കുന്നത് പോലെ പ്രവര്‍ത്തിക്കുന്നവരാണ്. പിന്നാക്ക സംവരണ സീറ്റുകള്‍ അടക്കം നാല്പത് വര്‍ഷത്തേക്ക് ഫ്രീസ് ചെയ്യാനാണ് നീക്കം. ഗ്യാനേഷ് കുമാര്‍ പേരുകേട്ട കുറ്റവാളിയാണ്. അടുത്ത 40 വര്‍ഷത്തേക്ക് സാമൂഹിക നീതി എന്നത് മറക്കേണ്ടി വരും. ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടിയാണിത്. ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കാനുള്ള നീക്കമാണിത്. 2024 ല്‍ നേടിയ വ്യാജ വോട്ട് വിജയത്തിന്റെ തുടര്‍ച്ചയാണിത്. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണെന്ന കാര്യം എന്‍ ഡി എ ഘടക കക്ഷികളോടും പറയുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Content Highlights: Congress leader Rahul Gandhi criticized the proposed delimitation exercise in New Delhi, saying 850 seats would harm democracy and urge youth to remember the figure. He alleged that constituencies would be redrawn to favor the BJP and freeze backward reservations for 40 years. Gandhi also argued the women’s reservation bill could be implemented right away without a backdoor move.


