Connect with us

Kerala

കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ 925 വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍

പറമ്പിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണപ്പോഴാണ് കവറിലാക്കി ഉപേക്ഷിച്ച ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് പന്തീരങ്കാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ നൂറ് കണക്കിന് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തി. ശ്രീകൃഷ്ണ മന്ദിരത്തിന് സമീപത്തെ പറമ്പിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണപ്പോഴാണ് കവറിലാക്കി ഉപേക്ഷിച്ച ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. 925 കാര്‍ഡുകളാണ് നനഞ്ഞ് നശിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നാട്ടുകാര്‍ പന്തീരാങ്കാവ് പോലീസിലും വില്ലേജ് ഓഫിസിലും വിവരം അറിയിച്ചു.

പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131-ാം ബൂത്തിലെ കാര്‍ഡുകളാണ് കൂടുതലുള്ളത്. സമീപത്തെ മുന്‍ ബൂത്ത് ലെവല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന ഇ വിശ്വനാഥന്റെ വീടിന്റെ പിന്‍വശത്തുളള പറമ്പിന്റെ മതില്‍ തകര്‍ന്നപ്പോഴാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്.2015 വരെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഐഡി കാര്‍ഡുകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ തിരിച്ചെടുത്തവയാകാം ഇതെന്നാണ് സൂചന.എണ്ണിത്തിട്ടപ്പെടുത്തിയ ഐഡി കാര്‍ഡുകള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫിസര്‍ അറിയിച്ചു.

Content Highlights: Around 925 old voter ID cards were discovered buried in a sack on a private plot at Pantheerankavu in Kozhikode after a wall collapsed. Most of the damaged cards belong to old booth number 131 and were reportedly used until 2015. Village authorities stated that the counted cards will be handed over to the district administration

---- facebook comment plugin here -----

Latest