Connect with us

Kozhikode

എസ് എം എ രോഗബാധിതരായ കുട്ടികളുടെ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ വിജയിപ്പിക്കുക: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്

അപൂര്‍വ ജനിതക രോഗം ബാധിച്ച കുട്ടികളുടെ ജീന്‍ തെറാപ്പിക്കും തുടര്‍ചികിത്സക്കുമായി 50 കോടി രൂപയാണ് ആവശ്യം.

Published

|

Last Updated

കോഴിക്കോട് | എസ് എം എ രോഗബാധിതരായ മുക്കം കല്ലുരുട്ടി സ്വദേശികളായ അരുൺ – ഷാൽമി ദമ്പതികളുടെ മൂന്ന് മക്കളുടെ തുടര്‍ചികിത്സക്കായുള്ള ഫണ്ട് സമാഹരണ ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അഭ്യര്‍ഥിച്ചു.

അപൂര്‍വ ജനിതക രോഗം ബാധിച്ച കുട്ടികളുടെ ജീന്‍ തെറാപ്പിക്കും തുടര്‍ചികിത്സക്കുമായി 50 കോടി രൂപയാണ് ആവശ്യം. നിലവില്‍ 36 കോടിയോളം സഹായമായി ലഭിച്ചിട്ടുണ്ട്. ബാക്കി തുക സമാഹരിക്കാന്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ സഹകരിക്കണമെന്ന് ചികിത്സാ സഹായസമിതി ഓഫീസ് സന്ദര്‍ശിച്ചശേഷം ചെയര്‍മാന്‍ എൻ അലി അബ്ദുല്ല പറഞ്ഞു.

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നവരുമായി ബന്ധപ്പെട്ട് ഈ സദുദ്യമത്തിലേക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളായ ഡോ. റഹ്‌മാൻ മുബാറക്, നസീമാ ജമാലുദ്ദീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest