Connect with us

local body election 2025

തൃശൂര്‍ മത്സരരംഗത്ത് 7,208 സ്ഥാനാർഥികള്‍

ജില്ലയിലെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2204 വാര്‍ഡ്/ നിയോജകമണ്ഡലങ്ങളിലായി 7208 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.

Published

|

Last Updated

തൃശൂര്‍ | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പ് വരവേൽക്കാനൊരുങ്ങി ജില്ല. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. എല്ലാ വോട്ടര്‍മാരും പോളിംഗ് സ്റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2204 വാര്‍ഡ്/ നിയോജകമണ്ഡലങ്ങളിലായി 7208 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 3395 പുരുഷന്‍മാരും 3813 വനിതകളും സ്ഥാനാർഥികളായുണ്ട്. അന്തിമ വോട്ടർപ്പട്ടികയിലെ കണക്കനുസരിച്ച് ജില്ലയിലാകെ 27,36,817 വോട്ടര്‍മാരാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 14,59,670 പേര്‍ സ്ത്രീകളും 12,77,120 പേര്‍ പുരുഷന്മാരുമാണ്. 54,204 പേര്‍ കന്നി വോട്ടര്‍മാരാണ്. 27 വോട്ടര്‍മാര്‍ ഭിന്നലിംഗക്കാരും 280 പ്രവാസി വോട്ടര്‍മാരുമാണ്. ജില്ലയിലാകെ 3282 പോളിംഗ് സ്റ്റേഷനുകളാണുളളത്. പോളിംഗ് ഡ്യൂട്ടിക്കായി 15,753 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 3282 പ്രിസൈഡിംഗ് ഓഫീസര്‍മാരെയും 3282 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും 6564 പോളിംഗ് ഓഫീസര്‍മാരെയുമാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളളത്. 20 ശതമാനം ഉദ്യോഗസ്ഥരെ റിസര്‍വായും നിയമിച്ചിട്ടുണ്ട്. 4757 പോലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 24 വോട്ടിംഗ് മെഷനീന്‍ വിതരണ/ സ്വീകരണ കേന്ദ്രങ്ങളും 24 സ്‌ട്രോംഗ് റൂമുകളുമുണ്ട്. 13,158 ബാലറ്റ് യൂനിറ്റുകളും 4,572 കണ്‍ട്രോള്‍ യൂനിറ്റുകളും (25 ശതമാനം റിസര്‍വ്) ഉള്‍പ്പെടെയാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതലയില്‍ 20 പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി 214 സെക്ടറുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് ആറ് വരെ വരിയിലുള്ള എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ജില്ലയിലാകെ 25 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി ഈ മാസം 13ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് റിട്ടേണിംഗ് ഓഫീസറായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലാണ് നടക്കുക. ത്സരരംഗത്ത് 7,208 സ്ഥാനാർഥികള്‍

 

Latest