Connect with us

Kerala

യുഡിഎഫ് അധികാരത്തിലെത്തില്ലെന്നിരിക്കെ ജമാ അത്തെ ഇസ്ലാമിയെ ചാരി എങ്ങനെ അഭിപ്രായം പറയും; എ കെ ബാലനെ തള്ളി എല്‍ ഡി എഫ് കണ്‍വീനര്‍

എ കെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കണക്കൂട്ടലിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.

Published

|

Last Updated

കോഴിക്കോട്  | ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് എകെ ബാലന്‍ നടത്തിയ പ്രസ്താവന തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും എന്ന അഭിപ്രായം മുന്നണിയ്ക്കോ പാര്‍ട്ടിക്കോ ഇല്ലെന്ന് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തില്‍ പോലും എത്താനുള്ള സാഹചര്യം ഇല്ലെന്നിരിക്കെ ജമാഅത്തെ ഇസ്ലാമിയെ ചാരിയൊരു അഭിപ്രായം പറയുന്നതെങ്ങനെയെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു

എ കെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കണക്കൂട്ടലിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. വര്‍ഗീയതയ്ക്ക് എതിരെ നിലപാട് എടുക്കുന്ന നേതാവാണ് എകെ ബാലന്‍. അദ്ദേഹത്തിന്റെ ഇത്തരം ഒരു പ്രതികരണം ശ്രദ്ധയില്‍പെട്ടിട്ടില്ല. എകെ ബാലന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടിരിക്കാനാണ് സാധ്യത എന്നും ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.

അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുക. അങ്ങനെയെങ്കില്‍ മാറാടുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്.