From the print
അനില്‍ അക്കര അടാട്ട് ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടും
മുന്‍ എം എല്‍ എ അനില്‍ അക്കര അടാട്ട് പഞ്ചായത്ത് 15ാം വാര്‍ഡിലേക്ക് മത്സരിക്കും.
തൃശൂര്‍ | വീണ്ടും സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ കളത്തിലിറക്കി കോണ്‍ഗ്രസ്സ്. മുന്‍ എം എല്‍ എ അനില്‍ അക്കര അടാട്ട് പഞ്ചായത്ത് 15ാം വാര്‍ഡിലേക്ക് മത്സരിക്കും.
അനില്‍ 2016ല്‍ വടക്കാഞ്ചേരിയില്‍ നിന്ന് എം എല്‍ എയായിരുന്നു. 45 വോട്ടിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം. 2021ല്‍ വടക്കാഞ്ചേരിയില്‍ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. സി പി എമ്മിന്റെ സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അനില്‍ അക്കരയെ പരാജയപ്പെടുത്തിയത്. ഇതോടെ ഇനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സി പി എം കോട്ടയായ ആലത്തൂര്‍ മണ്ഡലം രമ്യാ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കി പിടിച്ചെടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അനില്‍ അക്കരയായിരുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ തന്റെ 2021ലെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പങ്കുവെച്ച് അനില്‍ അക്കര രംഗത്തെത്തി. താന്‍ അടാട്ടേക്ക് തിരിച്ച് നടക്കുകയാണെന്നാണ് അദ്ദേഹം എഫ് ബി പോസ്റ്റില്‍ പങ്കുവെച്ചത്.




