.
October 01 2014 | Wednesday, 07:43:26 PM
Top Stories
Next
Prev

മോദി തരംഗത്തെ ചോദ്യം ചെയ്ത് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം പൊളിഞ്ഞതോടെ മോദിക്കെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ വിമര്‍ശം. രാജ്യത്ത് മോദി തരംഗമുണ്ടെങ്കില്‍ പിന്നെന്തിന് പ്രധാനമന്ത്രിക്കായി റാലികള്‍ സംഘടിപ്പിക്കുന്നെന്ന് ഉദ്ദവ് താക്കറെ ചോദിച്ചു. സഖ്യം പൊളിഞ്ഞതിന് ശേഷം ആദ്യമായാണ് ശിവസേനയുടെ പരസ്യ വിമര്‍ശം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തര്‍ക്കത്തെ തുടര്‍ന്നാണ് ഇരു കക്ഷികളും 25 വര്‍ഷമായി തുടരുന്ന സഖ്യം അവസാനിപ്പിച്ചത്. മോദി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയാല്‍ സഖ്യം അവസാനിപ്പിക്കാനിടയായതിനെക്കുറിച്ച് സംസാരിക്കുമെന്നും ഉദ്ദവ് പറഞ്ഞു. കേന്ദ്രത്തിലും സഖ്യം അവസാനിപ്പിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു [...]

ടിന്റുവിന് വെള്ളി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി വനിതകളുടെ 800 മീറ്ററിലാണ് വെള്ളി നേടിയത്. അവസാന നിമിഷത്തിലാണ് ടിന്റു രണ്ടാമതായത്. കസാഖിസ്ഥാന്റെ മാര്‍ഗരിറ്റ മുഖഷേവയ്ക്കാണ് സ്വര്‍ണം. ഗെയിംസ് റെക്കോഡോടെയാണ് കസാഖ് താരം സ്വര്‍ണം നേടിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ലൂക്ക വെങ്കല മെഡലാണ് നേടിയത്.

പൂട്ടുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക പുറത്തുവിട്ടു

കോഴിക്കോട്: ആദ്യഘട്ടത്തില്‍ പൂട്ടുന്ന ബീവറേജസ് ഷോപ്പുകളുടെ പട്ടിക പുറത്തു വിട്ടു. എക്‌സൈസ് മന്ത്രി ബാബു ഫെയ്‌സ് ബുക്കിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. 34 ബീവറേജസ് ഔട്ട്‌ലെറ്റുകളും 5 കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളും ഉള്‍പ്പെടെ 39 കേന്ദ്രങ്ങളാണ് അടച്ചു പൂട്ടുന്നത്. ഗാന്ധിജയന്തി ദിനമായ നാളെയാണ് അടച്ചു പൂട്ടുന്നത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മൂന്ന് വീതവും എറണാകുളത്ത് അഞ്ചും ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. മലപ്പുറം, വയനാട്,ആലപ്പുഴ, കൊല്ലം ജില്ലകളില്‍ രണ്ടെണ്ണം വീതം അടയ്ക്കും. ഇടുക്കിയില്‍ നാലും കാസര്‍കോടും കണ്ണൂരും ഓരോന്നുമാണ് [...]

ബലിപെരുന്നാള്‍ അറവ് മൃഗങ്ങളുടെ വില വര്‍ധിക്കുന്നു

അബുദാബി: ബലിപെരുന്നാള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ അറവ് മൃഗങ്ങളുടെ വില വര്‍ധിക്കുന്നു. പ്രധാനമായും അറവിനുള്ള ആടുകള്‍ക്കാണ് വില ഗണ്യമായി ഉയരുന്നത്. ഇറാനില്‍ നിന്നു എത്തുന്ന ജസിരി ആടുകള്‍ക്ക് ഓരോന്നിനും 500 ദിര്‍ഹത്തില്‍ അധികമാണ് ഇത്തവണ വില ഉയര്‍ന്നിരിക്കുന്നത്. വില വര്‍ധനവ് ബലിപെരുന്നാള്‍ കഴിയുവോളം തുടര്‍ന്നേക്കുമെന്നാണ് മിന സായിദിലെ കച്ചവടക്കാര്‍ പറയുന്നത്. ദുബൈയിലെ അറവ് മൃഗങ്ങളെ വിതരണം ചെയ്യുന്നവരും വില വര്‍ധനവിന് ഇടയാക്കുന്നതായും കച്ചവടക്കാര്‍ കുറ്റപ്പെടുത്തി. ദുബൈയിലെ വന്‍കിട കച്ചവടക്കാരാണ് വില വര്‍ധനവിന് പിന്നിലെന്ന് മിന സായിദിലെ കച്ചവടക്കാരില്‍ [...]

മേരി കോമിന് സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. വനിതകളുടെ 51 കിലോ വിഭാഗം ബോക്‌സിങ്ങിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖിസ്ഥാന്റെ ഷെയ്‌ന ഷെകര്‍ബെക്കോവയെയാണ് തോല്‍പ്പിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്.

ONGOING NEWS

ജയലളിതയുടെ ജാമ്യ ഹര്‍ജി വീണ്ടും നീട്ടി

ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായ ജയലളിതയ്ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷന് മറുപടി സമര്‍പ്പിക്കാന്‍ സമയം നല്‍കി. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 9ലേക്ക് മാറ്റിക്കൊണ്ട് ഇന്നലെ രാവിലെ കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു.

Kerala

സംസ്ഥാനത്ത് ട്രഷറി എ ടി എം സ്ഥാപിക്കുമെന്ന് കെ എം മാണി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു മാസത്തിനകം ട്രഷറി എ ടി എമ്മുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എം മാണി. വൈദ്യുതിബില്‍, വെള്ളക്കരം എന്നിവ ബാങ്കുവഴി അടയ്ക്കാനുള്ള സംവിധാനവും ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
Mega-pixel--AD
kerala_add_2

National

ജയലളിതയുടെ ജാമ്യ ഹര്‍ജി വീണ്ടും നീട്ടി

ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായ ജയലളിതയ്ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷന് മറുപടി സമര്‍പ്പിക്കാന്‍ സമയം നല്‍കി. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 9ലേക്ക് മാറ്റിക്കൊണ്ട് ഇന്നലെ രാവിലെ കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു.

സൂയസ് കനാലില്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു‍

കൈറോ: സൂയസ് കനാലില്‍ രണ്ട് കണ്ടെനര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ജര്‍മന്‍ കണ്ടെയ്‌നര്‍ കൊളംബോ എക്‌സ്പ്രസും സിംഗപ്പൂര്‍ കണ്ടെയ്‌നര്‍ മയേര്‍സ്‌ക് ടാന്‍ജോങ്ങുമാണ് കൂട്ടിയിടിച്ചത്. രണ്ട് കപ്പലുകളും ഒരേ സമയം തെക്ക് ദിശയിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ കൊളംബോ എക്‌സ്പ്രസിലെ മൂന്ന് കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. കൊളംബോ എക്‌സ്പ്രസിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലിനേയും ചെങ്കടലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈജിപ്തിന്റെ അധീനതയിലുള്ള കൃത്രിമ ജലപാതയാണ് സൂയസ് കനാല്‍. ആഫ്രിക്ക ചുറ്റിയുള്ള യാത്രക്കു പകരം യൂറോപ്പും [...]

ജല വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ റഡാര്‍ ഏര്‍പ്പെടുത്തും‍

ദുബൈ: ജല വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ പ്രത്യേക റഡാറുകള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലവാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡി എം സി എ(ദുബൈ മരിടൈം സിറ്റി അതോറിറ്റി)യും ദുബൈ പോലീസും സംയുക്തമായി സംഘടിപ്പിച്ച സുരക്ഷാ ബോധവത്ക്കരണ കമ്പയിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീരക്കടലുകളില്‍ സഞ്ചരിക്കുന്ന വിനോദത്തിന് ഉപയോഗിക്കുന്ന ജറ്റ് സ്‌കീകള്‍ ഉള്‍പെടെയുള്ള വിനോദത്തിനും വാണിജ്യത്തിനുമായി ഉപയോഗിക്കുന്ന ജലവാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ഡി എം സി എയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ വേഗത്തിലെ ഇത്തരം വാഹനങ്ങള്‍ വെള്ളത്തില്‍ സഞ്ചരിക്കാവൂവെന്ന് [...]

Health

കാന്‍സറിനും അല്‍ഷിമേഴ്‌സിനും പത്ത് വര്‍ഷത്തിനുള്ളില്‍ അത്ഭുത മരുന്ന്

കാന്‍സര്‍, അല്‍ഷിമേഴ്‌സ്, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായി പരിഹാരം കാണാനാവുന്ന അല്‍ഭുത മരുന്ന് പത്ത് വര്‍ഷത്തിനകം കണ്ടെത്തുമെന്ന് റിപ്പോര്‍ട്ട്. നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാവുന്ന ഒരു എന്‍സൈമിനെ എങ്ങിനെ സ്വിച്ച് ഓഫ് ചെയ്യാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍. കേടു വന്ന കോശങ്ങളെ നശിക്കുന്നതില്‍ നിന്ന് തടഞ്ഞ് അവയുടെ പ്രത്യുല്‍പാദന വേഗത കൂട്ടുന്ന പ്രോട്ടീനുകള്‍ തിരിച്ച് മാറാനാവാത്ത വിധത്തില്‍ മാറ്റം വരുത്തുകയാണ് എന്‍ എം ടി എന്‍സൈമിന്റെ ധര്‍മ്മം. കാന്‍സര്‍ കോശങ്ങള്‍ കീമോ തെറാപ്പിയെ പ്രതിരോധിക്കുവാനും [...]
folow twitter

പഴമയെ കൈവിടാതെ വിന്‍ഡോസ് 10 ഒ എസുമായി മൈക്രോസോഫ്റ്റ്‍

സാന്‍ഫ്രാന്‍സിസ്‌കോ: പഴമയും പുതുമയും കോര്‍ത്തിണക്കി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് എത്തുന്നു. തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 ചൊവ്വാഴ്ച്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവതരിപ്പിച്ചത്. വിന്‍ഡോസ് 8 ആണ് മൈക്രോസോഫ്റ്റ് അവസാനം അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം. വിന്‍ഡോസ് 9 പതിപ്പ് ഒഴിവാക്കിയാണ് വിന്‍ഡോസ് 10 അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച വിന്‍ഡോസ് 8 വേണ്ടത്ര ജനപ്രിയമാവാതെ വന്നതിനാലാണ് മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നത്. സ്മാര്‍ട് ഫോണ്‍, ടാബ്ലെറ്റ്, ലാപ്‌ടോപ്പ്, [...]

‘മോം’ ചൊവ്വയിലെ പൊടിക്കാറ്റിന്റെ ദൃശ്യം പുറത്തു വിട്ടു‍

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ എന്ന മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയിലെ പൊടിക്കാറ്റിന്റെ ചിത്രം അയച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ എസ് ആര്‍ ഒ ചിത്രവും വാര്‍ത്തയും പുറത്ത് വിട്ടത്. ചൊവ്വയിലെ വടക്കന്‍ ഹെമിസ്ഫിയറിലെ പൊടിക്കാറ്റാണ് മംഗള്‍യാനിലെ മാര്‍സ് കളര്‍ ക്യാമറ പകര്‍ത്തിയത്. ഗ്രഹോപരിതലത്തില്‍ നിന്ന് 74,500 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ദൃശ്യമാണിത്. പത്തു മാസത്തെ യാത്രക്ക് ശേഷം കഴിഞ്ഞ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്. ചൊവ്വയുടെ ഉപരിതല സവിശേഷതകളും അന്തരീക്ഷത്തിലെ മീഥേന്റെ [...]

First Gear

മേഴ്‌സിഡസ് ജി എല്‍ എ ക്ലാസ് എസ് യു വി ഇന്ത്യയില്‍

ആഢംബര കാര്‍ ശ്രേണിയില്‍ പുതിയ മല്‍സരമുഖം തുറന്ന് മേഴ്‌സിഡസ് ജി എല്‍ എ ക്ലാസ് എസ് യു വി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എസ് യു വിയുടെ അടിസ്ഥാന മോഡലിന് 32.75 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഫ്രണ്ട് വീല്‍ ഡ്രൈവുള്ള എ ക്ലാസ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ജി എല്‍ എ ക്ലാസും നിര്‍മിച്ചിരിക്കുന്നത്. ഇന്റീരിയര്‍ ഘടനയും എ ക്ലാസിന്റേതിന് സമാനമാണ്. ജി എല്‍ എ ക്ലാസിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ [...]

Local News

പഞ്ചായത്തിന്റെ അനാസ്ഥ: കുടുംബശ്രീ യൂനിറ്റ് പെരുവഴിയില്‍

മഞ്ചേരി: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം കുടുംബശ്രീ യൂനിറ്റ് പെരുവഴിയിലാകുന്നു. തൃക്കലങ്ങോട് പഞ്ചായത്തിലെ അമ്പലപ്പടി ചെവിടിക്കുന്ന് ഉണര്‍വ് ന്യൂട്രിമിക്‌സ് യൂനിറ്റാണ് സ്ഥലസൗകര്യം ലഭിക്കാതെ നട്ടംതിരിയുന്നത്. ടി എച്ച് ആര്‍ എസ് പദ്ധതി പ്രകാരം 2006ലാണ് പഞ്ചായത്തില്‍ അമൃതം ന്യൂട്രിമിക്‌സ് യൂനിറ്റ് ആരംഭിച്ചത്. പഞ്ചായത്ത് കെട്ടിടത്തിലായിരുന്നു യൂനിറ്റ് ഉദ്ഘാടന ചടങ്ങുകള്‍. പഞ്ചായത്ത് കെട്ടിടത്തില്‍ യൂനിറ്റിന് സ്ഥിരമായി മുറി അനുവദിക്കുമെന്ന് ഉദ്ഘാടന വേളയില്‍ പ്രസിഡന്റ് അടക്കമുള്ള അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കെട്ടിടം കൊപ്ര സംഭരണത്തിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. [...]

Columns

vazhivilakku-new-emblom loka vishesham  

സ്‌കൂളോ പട്ടിക്കൂടോ ?

കിടക്കേണ്ടി വന്നത് സഹവിദ്യാര്‍ഥിയുമായി സംസാരിച്ചതിനാണെന്ന് കുട്ടിതന്നെ പറയുന്നു. എല്‍ കെ ജി വിദ്യാര്‍ഥികള്‍ പ്ലേ സ്‌കൂളില്‍ പോകുന്നത് സംസാരിക്കാനും കളിക്കാനുമല്ലേ? എല്‍ കെ ജി പ്രീ- സ്‌കൂളിംഗ് ആണ്, ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുന്നോടിയായ കാലഘട്ടമാണത് എന്ന ബോധം ഈ സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കുമുണ്ടാകണമല്ലോ. അങ്ങനെയെങ്കില്‍ എല്‍ കെ ജി അധ്യാപകര്‍, കുട്ടികളോട് ഇടപഴകേണ്ടതെങ്ങനെ എന്ന പ്രാഥമിക പാഠം പോലും വശമില്ലാത്ത ആരോ ആണ് ഈ കൃത്യം ചെയ്തിരിക്കുന്നത്. ആ അധ്യാപികക്കു ഏറ്റവും അര്‍ഹമായ ശിക്ഷ തന്നെ നല്‍കണം. [...]

ലോകകപ്പാണ്, എന്തും സംഭവിക്കാം : മെസി

അര്‍ജന്റീന ബ്രസീലിന്റെ മണ്ണില്‍ ലോകകപ്പ് തേടിയിറങ്ങുന്നത് ലയണല്‍ മെസി കൂടെയുള്ളതിന്റെ ധൈര്യത്തിലാണ്. ഏത് പ്രതിരോധ നിരയെയും വെട്ടിനിരത്താന്‍ കെല്‍പ്പുള്ള ഇടംകാല്‍ മെസിക്കുണ്ട്. പക്ഷേ, ക്ലബ്ബ് സീസണില്‍ ബാഴ്‌സലോണ കിരീടമില്ലാ രാജാക്കന്‍മാരായി മാറിയത് അര്‍ജന്റൈന്‍ ആരാധകരെയും വിഷമവൃത്തത്തിലാക്കുന്നു. പരുക്കും ഫോമില്ലായ്മയും മെസിയെ തളര്‍ത്തിയപ്പോള്‍ ബാഴ്‌സയക്കും അവശത പിടിപെട്ടു. അതു കൊണ്ടു തന്നെ അര്‍ജന്റീന തളരാതിരിക്കണമെങ്കില്‍ മെസി ഉണര്‍ന്നിരിക്കേണ്ടതുണ്ട്. പ്രതീക്ഷകളുടെ ഭാരം പേറുന്ന മെസി മനസ് തുറക്കുന്നു. 2013 താങ്കളെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നുവെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ? ശരിയാണ് 2013 [...]

Sports

ടിന്റുവിന് വെള്ളി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി വനിതകളുടെ 800 മീറ്ററിലാണ് വെള്ളി നേടിയത്. അവസാന നിമിഷത്തിലാണ് ടിന്റു രണ്ടാമതായത്. കസാഖിസ്ഥാന്റെ മാര്‍ഗരിറ്റ മുഖഷേവയ്ക്കാണ് സ്വര്‍ണം. ഗെയിംസ് റെക്കോഡോടെയാണ് കസാഖ് താരം സ്വര്‍ണം നേടിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ലൂക്ക വെങ്കല മെഡലാണ് നേടിയത്.
aksharam  

കേംബ്രിഡ്ജ് കോണ്‍ഫറന്‍സിന് പ്രൗഢമായ സമാപനം‍

കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി: ഇസ്‌ലാമിക പുരാരേഖകളുടെ സംരക്ഷണത്തിന് ആഹ്വാനം ചെയ്ത് പത്താമത് അന്താരാഷ്ട്ര മാന്യുസ്‌ക്രിപ്റ്റ് സമ്മേളനം സമാപിച്ചു. സംഘര്‍ഷ ഭൂമിയിലെ പുരാരേഖകള്‍ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. 87 രാജ്യങ്ങളിലെ അമ്പതിലധികം സര്‍വകലാശാലകളുടെയും അത്രതന്നെ മാന്യുസ്‌ക്രിപ്റ്റ് കേന്ദ്രങ്ങളുടെയും പ്രതിനിധികള്‍ സംബന്ധിച്ച പരിപാടി ലോക തലത്തില്‍ തന്നെ ഈ വിഷയത്തിലുള്ള ഏറ്റവും വലിയ കൂട്ടായ്മയായി. ഇന്ത്യന്‍ പ്രതിനിധികളായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി [...]

നിലാവുള്ള പത്ത് രാവുകള്‍‍

അല്ലാഹുവിന്റെ അനുഗ്രഹം നമ്മില്‍ സദാ വര്‍ഷിക്കുന്നുണ്ടെങ്കിലും അതിന്റെ കുത്തൊഴുക്കും പ്രവാഹവും പെരുമഴയുമൊക്കെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണുണ്ടാവുക. ദുല്‍ ഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങള്‍ അനുഗ്രഹത്തിന്റെ മല വെള്ളപ്പാച്ചിലിന്റെ സമയമാണ്. നബി (സ) പറയുന്നു : ‘നിങ്ങള്‍ ആയുസ്സ് കാലം നന്മകള്‍ ചെയ്യുക, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് വിധേയമാവുക. അവന്റെ അനുഗ്രഹത്തിന്റെ കാറ്റുകള്‍ ഇടക്കിടെ വീശാറുണ്ട്. അവന്‍ ഉദ്ധേശിച്ചവര്‍ക്ക് അത് എത്തിച്ചേരും’. സ്വാലിഹായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാനും പ്രീതി സമ്പാദിക്കാനും ഉള്ള ദിനങ്ങളാണിത്. സത്യവിശ്വാസിക്ക് ജീവിതത്തില്‍ വന്നുപെടുന്ന [...]

നാല് കിലോ മീറ്റര്‍ നീളമുള്ള വിവാഹ വസ്ത്രത്തിന് ഗിന്നസ് റെക്കോര്‍ഡ്‍

ബീജിംഗ്: നാല് കിലോ മീറ്ററിലധികം നീളമുള്ള വിവാഹ വസ്ത്രം ധരിച്ച് ചൈനീസ് മോഡല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി. 4100 മീറ്ററാണ് ലോക റെക്കോര്‍ഡ് നേടിയ ഈ വിവാഹ വസ്ത്രത്തിന്റെ നീളം. നിലവില്‍ ഗിന്നസ് ബുക്കിലുള്ള വിവാഹ വസ്ത്രത്തേക്കാള്‍ 1123 മീറ്റര്‍ നീളം കൂടുതലാണ് ഈ ചൈനീസ് വസ്ത്രത്തിന്. ഒരു മാസത്തെ കഠിന പരിശ്രമത്തിലൂടെ ഷിയാങ്ഷുന്‍ ഷഗുവിലെ വസ്ത്ര നിര്‍മാതാക്കളാണ് ഈ സവിശേഷ വസ്ത്രം തയ്യാറാക്കിയത്. നിലത്തിഴയുന്ന ഭാഗം പട്ടുതുണിയില്‍ തയ്യാറാക്കിയതാണ്. വസ്ത്രത്തിന്റെ വീതി ഒന്നരമീറ്റര്‍. നാലായിരം [...]

പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറ് മാസം ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ ഇന്നലെ ചേര്‍ന്ന പി എസ് സി യോഗം തീരുമാനിച്ചു. ഇന്നുവരെ മൂന്ന് വര്‍ഷം പൂര്‍ത്തിയായതും നാലര വര്‍ഷം പൂര്‍ത്തിയാകുന്നതുമായ മുഴുവന്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കാനാണ് ഇന്നലെ പത്തനംതിട്ടയില്‍ ചേര്‍ന്ന പി എസ് എസി യോഗം തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ മാര്‍ച്ച് മുപ്പതിന് കാലാവധി അവസാനിച്ച എല്ലാ റാങ്ക് ലിസ്റ്റുകള്‍ക്കും അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കാലാവധി ലഭിക്കും. [...]

മുഹമ്മദ് റഫി: സംഗീതവും ജീവിതവും

ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ സംഗീതവും ജീവതവും ആധികാരികമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. റഫിയേയും റഫിയുടെ ഗാനങ്ങളേയും സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. വിനോദ് വിപ്ലവിന്റെ രചന പി കെ ചന്ദ്രനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍. 110 രൂപയാണ് വില.

Travel

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്ക്

കോതമംഗലം: വരയാടുകളെ കാണാന്‍ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാര സീസണായതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ്. ലോകത്തിലെ തന്നെ അപൂര്‍വ കാഴ്ചയായ രാജമലയിലെ വരയാടുകളെ കാണുവാന്‍ മൂന്നാറിലെത്തുന്നത്. ഈ മാസം മുതല്‍ മെയ് വരെയുള്ള വിനോദസഞ്ചാര സീസണില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലം രാജമലയില്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. വരയാടുകളുടെ പ്രസവകാലമായതിനാലാണ് ഈ സീസണില്‍ സന്ദര്‍ശകരെ അനുവദിക്കാത്തത്. ഇക്കാരണം കൊണ്ട് തന്നെ വരയാടുകളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെത്താറില്ല. ഇരവികുളം നാഷനല്‍ പാര്‍ക്കിലെ [...]