National
ബീഹാറില്‍ 48 മണിക്കൂറിനിടെ 34 പേര്‍ ഇടിമിന്നലേറ്റു മരിച്ചു
നളന്ദ, വൈശാലി ജില്ലകളിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചത്

പട്‌ന | ബീഹാറില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 34 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നളന്ദ, വൈശാലി ജില്ലകളിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചത്.
സംസ്ഥാനത്തെ പത്ത് ജില്ലകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബങ്ക, പട്‌ന, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപുര്‍ തുടങ്ങിയ ജില്ലകളിലും മരണം സംഭവിച്ചജിട്ടുണ്ട്.
സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
---- facebook comment plugin here -----