Kerala
മിഥുനിന്റെ സംസ്‌കാരം നാളെ
മിഥുനിന്റെ മാതാവ് സുജ വിദേശത്തു നിന്ന് നാളെ നാട്ടിലെത്തും.

കൊല്ലം | തേവലക്കര ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുനിന്റെ സംസ്‌കാരം നാളെ. മൃതദേഹം രാവിലെ 10ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും. വൈകിട്ട് നാലോടെ സംസ്‌കരിക്കും. മിഥുന്റെ മാതാവ് സുജ വിദേശത്തു നിന്ന് നാളെ നാട്ടിലെത്തും.
നിലവില്‍ തുര്‍ക്കിയിലുള്ള സുജ തുര്‍ക്കി സമയം ഇന്ന് രാത്രി 9:30ന് കുവൈത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന് നാളെ പുലര്‍ച്ചെ 01.15നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. നാളെ രണ്ടോടെ വീട്ടില്‍ എത്തുമെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇന്നലെ രാവിലെയാണ് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ മരണപ്പെട്ടത്. സ്‌കൂളിലെ ഷെഡ്ഡിന് മുകളില്‍ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ തെന്നിവീഴാന്‍ പോയപ്പോള്‍ മുകളില്‍ വൈദ്യുത കമ്പിയില്‍ പിടിച്ചപ്പോഴാണ് അപകടമുണ്ടായത്. നാലുമാസം മുമ്പാണ് മിഥുനിന്റെ അമ്മ വീട്ടുജോലിക്കായി വിദേശത്തേക്ക് പോയത്.