Ongoing News
കളിസ്ഥലവും വയോജന പാര്‍ക്കും നിര്‍മിക്കാന്‍ കമ്മിറ്റി
കുന്നാട്ട് താഴെ അംഗന്‍ വാടിയില്‍ ചേര്‍ന്നയോഗത്തില്‍ എട്ടാം വാര്‍ഡ് മെമ്പര്‍ ഗീത വടക്കേടത്തു മീത്തല്‍ അധ്യക്ഷത വഹിച്ചു.

ഉള്ളിയേരി | ഉള്ളിയേരി സൗത്തില്‍ കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ പുറമ്പോക്കില്‍ കളിസ്ഥലവും വയോജന പാര്‍ക്കും നിര്‍മിക്കുന്നതിനുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
കുന്നാട്ട് താഴെ അംഗന്‍ വാടിയില്‍ ചേര്‍ന്നയോഗത്തില്‍ എട്ടാം വാര്‍ഡ് മെമ്പര്‍ ഗീത വടക്കേടത്തു മീത്തല്‍ അധ്യക്ഷത വഹിച്ചു. എന്‍ പി ഗിരീഷ്, പി വി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ജനചേതന, ഗ്രാമശ്രീ, ഉദയം, സുകൃതം, ത്രിവേണി, വയോജനവേദി എന്നിവയുടെ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
ഭാരവാഹികളായി ഗീത വടക്കേടത്ത് (ചെയര്‍പേഴ്‌സണ്‍), എം ബിജുശങ്കര്‍, കെ ക ബിജു (വൈസ് ചെയര്‍മാന്‍മാര്‍), പി വി ശ്രീജിത്ത് (കണ്‍വീനര്‍), ഇ കെ പ്രബിന്‍, പി എസ് രോഹന്‍ (ജോ. കണ്‍വീനര്‍മാര്‍), എസ് വി രാജേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഇ കെ പ്രബിന്‍ സ്വാഗതവും പി എസ് രോഹന്‍ നന്ദിയും പറഞ്ഞു.