Connect with us

Kerala

മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥനിയെ പീഡനത്തിനിരയാക്കി; വയനാട് സ്വദേശി അറസ്റ്റില്‍

രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിനാണ് അമ്മയോടൊപ്പം വിദ്യാര്‍ഥിനി പറമ്പില്‍ കടവില്‍ താമസിക്കുന്ന ഇയാളുടെ അടുക്കല്‍ പോയത്.

Published

|

Last Updated

കോഴിക്കോട്  | മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്.

രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിനാണ് അമ്മയോടൊപ്പം വിദ്യാര്‍ഥിനി പറമ്പില്‍ കടവില്‍ താമസിക്കുന്ന ഇയാളുടെ അടുക്കല്‍ പോയത്. പൂജിച്ച ചരട് കെട്ടുകയായിരുന്നു ഉദ്ദേശം.തുടര്‍ന്ന് പ്രശ്നം വച്ച് പൂജകള്‍ നടത്തണമെന്ന് കുഞ്ഞുമോന്‍ പരിഹാരം നിര്‍ദേശിക്കുകയായിരുന്നു. പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.അവധി കഴിഞ്ഞ് കോളജിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി ലോഡ്ജില്‍ കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കി. തുടര്‍ന്നാണ് വിദ്യാര്‍ഥിനി ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest