Kerala
പറവൂരില്‍ മൂന്ന് വയസുകാരിയുടെ ചെവി കടിച്ചെടുത്ത നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഞായറാഴ്ച തന്നെ ചത്ത തെരുവുനായയെ പോസ്റ്റ്മോര്‍ട്ടത്തിനും പരിശോധനകള്‍ക്കുമായി കൊണ്ടുപോയിരുന്നു

കൊച്ചി | എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. നായ കടിച്ചെടുത്ത ചെവിയുടെ ഭാഗം സ്വകാര്യ ആശുപത്രിയില്‍ വെച്ച് തുന്നിച്ചേര്‍ക്കുകയായിരുന്നു.കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അതേ സമയം കുട്ടി ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
്ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. സംഭവശേഷം ഞായറാഴ്ച തന്നെ ചത്ത തെരുവുനായയെ പോസ്റ്റ്മോര്‍ട്ടത്തിനും പരിശോധനകള്‍ക്കുമായി കൊണ്ടുപോയിരുന്നു. ഈ പരിശോധന ഫലത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്