Connect with us

Eduline

കാനഡ ഇഷ്ടം

ഇന്ത്യൻ വിദ്യാർഥികളുടെ ഇടയിൽ ഏറ്റവും ജനപ്രിയമായ രാജ്യമായി മാറിയത് കാനഡയാണ്‌

Published

|

Last Updated

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിദേശത്ത് കരിയർ കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് നമ്മുടെ വിദ്യാർഥികൾ. വിദേശ പഠനം, ജോലി എന്നൊക്കെ ആലോചിക്കുന്പോൾ വിദ്യാർഥികളുടെ മനസ്സിലേക്ക് നിരവധി രാജ്യങ്ങൾ കടന്നുവരാറുണ്ട്. പ്രകൃതി ഭംഗി, മികച്ച വിദ്യാഭ്യാസ രീതി, സൗഹൃദ അന്തരീക്ഷം തുടങ്ങി നിരവധി കാരണങ്ങളാൽ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയാലോ എന്ന് തോന്നാറുണ്ട്. എന്നാൽ, ഇന്ന് ഇന്ത്യൻ വിദ്യാർഥികളുടെ ഇടയിൽ ഏറ്റവും ജനപ്രിയമായ രാജ്യമായി മാറിയത് കാനഡയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

2024-25 വരെ ഏകദേശം 1,37,608 ഇന്ത്യൻ വിദ്യാർഥികൾ കാനഡിയിലേക്ക് പറന്നിട്ടുണ്ട്. ഇത് യു എസിനേക്കാൾ മുന്നിലാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. യു എസിലെ വിസ നിബന്ധനകൾ കർശനമായതാണ് വിദ്യാർഥികളുടെ ഒഴുക്ക് കുറയാൻ കാരണം.
യു എസ്, യു കെ പോലുള്ള രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ പോകാറുണ്ടെങ്കിലും പഠന കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് കാനഡയാണ്.

എന്തുകൊണ്ട് കാനഡ

അക്കാദമിക് മികവ്, സാമ്പത്തിക ലഭ്യത, ദീർഘകാല ആനുകൂല്യങ്ങൾ എന്നിവയാണ് കാനഡ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

നിലവാരമുള്ള വിദ്യാഭ്യാസം

ട്യൂഷൻ ഫീസ് ശരാശരി പ്രതിവർഷം 15-30 ലക്ഷം രൂപ (യു എസ്/യു കെ രാജ്യങ്ങളുടേതിനേക്കാൾ കുറവ്), വാനിയർ കാനഡ ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പുകൾ വഴി 50,000 കനേഡിയൻ ഡോളർ വരെ നൽകുന്നു.

സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്‌സ്, ബിസിനസ്സ്, ആരോഗ്യ സംരക്ഷണ മേഖലകളിൽ കാനഡയിലെ മുൻനിര സർവകലാശാലകൾ (ഉദാ. ടൊറന്റോ സർവകലാശാല, ക്യു എസ് റാങ്കിംഗ് 25; മക്ഗിൽ, ക്യു എസ് റാങ്കിംഗ് 30) മികവ് പുലർത്തുന്നു.

ഇമിഗ്രേഷൻ നയങ്ങൾ

പോസ്റ്റ് ഗ്രാജ്വേഷൻ പഠിക്കുന്ന വിദ്യാർഥികൾക്ക് പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റിൽ (പി ജി ഡബ്യു പി) മൂന്ന് വർഷത്തെ ജോലി അനുവദിക്കുന്നു. പി ജി ഡബ്യു പി ലഭിച്ചാൽ സ്ഥിര താമസത്തിനുള്ള പെർമിറ്റ് എളുപ്പത്തിൽ ലഭ്യമാക്കാം.

സാംസ്‌കാരികം

ഇന്ത്യക്കാർ വലിയ തോതിൽ കുടിയേറുന്നതിനാൽ ദീപാവലി പോലുള്ള ഉത്സവങ്ങളെ ദേശീയ പരിപാടികളായി കാനഡ കരുതുന്നു. കുറ്റകൃത്യങ്ങൾ കുറവും കുടിയേറ്റക്കാരെ ഇരുകൈയുംനീട്ടി സ്വീകരിക്കുന്നതിനാലും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നായി കാനഡ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട് (ആഗോള സമാധാന സൂചിക 11). ഇതും വിദ്യാർഥികളെ കാനഡ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.

ശക്തമായ തൊഴിൽ വിപണി

തൊഴിലില്ലായ്മ കുറവാണ് (2025 ൽ 5.8 ശതമാനം). ഐ ടി, എൻജിനീയറിംഗ്, ആരോഗ്യ മേഖലയിൽ ഏകദേശം 30-40 ലക്ഷം ഇന്ത്യൻ രൂപ പ്രാരംഭ ശമ്പളം നൽകുന്നു. അതേസമയം, 1.8 ദശലക്ഷം വിദ്യാർഥികൾ ഈ വർഷം വിദേശത്തേക്ക് ചേക്കേറിയിട്ടുണ്ട്. 2023ൽ അത് 1.3 ദശലക്ഷമായിരുന്നു. വിദേശ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കു പിന്നാലെ ഇന്ത്യൻ വിദ്യാർഥികളുടെ കുതിച്ചുചാട്ടമാണ് ഈ ഗണ്യമായ വർധനവ് കാണിക്കുന്നത്.

2024ൽ യു കെയിൽ 98,890 ഇന്ത്യൻ വിദ്യാർഥികളാണെത്തിയത്. യു എസിലെത്തിയ വിദ്യാർഥികളുടെ കണക്കുകളിലും വർധനയുണ്ട്. കഴിഞ്ഞ വർഷം യു കെയിൽ 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് പഠനത്തിനെത്തിയത്, 2023 നെ അപേക്ഷിച്ച് 23 ശതമാനം വർധനവാണിത്. ഈ കാലയളവിൽ യു എസിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തു. 2023-2024 ശൈത്യകാല സെമസ്റ്ററിൽ ജർമനിയിലും അയർലൻഡിലും ഇന്ത്യൻ വിദ്യാർഥികളുടെ പ്രവേശനത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഏകദേശം 49,483 പേർ ജർമനിയിലും 7,000ത്തിലധികം പേർ ആസ്‌ത്രേലിയയിലും പഠിക്കുന്നു.

---- facebook comment plugin here -----