Kerala
പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തി; യുവതിയുടെ പരാതിയില്‍ കണ്ണൂരില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍
ദുബൈയിയിലെ ഉന്നത ഉദ്യോഗസ്ഥയായ 35കാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും തന്റെ കമ്പനിയില്‍ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു.
കണ്ണൂര്‍ | വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുരകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയില്‍ ദുബൈയിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈയിയിലെ ഉന്നത ഉദ്യോഗസ്ഥയായ 35കാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും തന്റെ കമ്പനിയില്‍ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.
ഇതിനിടെ യുവതി ഗര്‍ഭിണിയാകുകയും ചെയ്തു. ഗര്‍ഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു





