Connect with us

Eduline

ജോലിക്കായി പറക്കാം

തട്ടിപ്പിൽ വീഴാതെ നോക്കണം.

Published

|

Last Updated

പ്പാൻ, ജർമനി, ഇറ്റലി, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കായി ശ്രമിക്കുന്നവരാണോ, എങ്കിൽ നിങ്ങൾക്കിതാ സുവർണവാസരമൊരുങ്ങുന്നു. ഈ നാല് രാജ്യങ്ങൾ വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നതായാണ് പുതിയ റിപോർട്ടുകൾ. ഇത് കർശന വിസാ നയങ്ങളിൽ ഇളവു വരുത്തി ആകർഷകമായ ശമ്പള പാക്കേജുകൾ നൽകി കഴിവുള്ള വിദേശികളെ രാജ്യത്തെത്തിക്കാൻ സർക്കാറുകളെ പ്രേരിപ്പിക്കുന്നു. തൊഴിലാളികളുടെ വിടവ് നികത്തുന്നതിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എൻജിനീയറിംഗ്, ഐ ടി, ആരോഗ്യ സംരക്ഷണം, മൊബിലിറ്റി ടെക്‌നോളജി, ഗ്രീൻ എനർജി മേഖലകളിലുടനീളമുള്ള പ്രൊഫഷനലുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ ജർമനി വിസാ നിയമങ്ങൾ ലളിതമാക്കി. കൂടാതെ ഇ യു ബ്ലൂ കാർഡ് ശമ്പള പരിധി കുറച്ചു, വേഗത്തിലുള്ള ഡിജിറ്റൽ പ്രോസസ്സിംഗ് അവതരിപ്പിച്ചു, ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനായി ഓപ്പർച്യുണിറ്റി കാർഡ് ആരംഭിച്ചു. ജർമനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ തന്നെ ജർമനിക്ക് പറന്നോളു. അതോടൊപ്പം തട്ടിപ്പിൽ വീഴാതെ നോക്കണം.

ഇന്ന് ഏകദേശം 6,00,000 തൊഴിലാളികളുടെ വിടവാണ് ജർമനി നേരിടുന്നതെന്ന് ടേൺ ഗ്രൂപ്പ് സ്ഥാപകനും സി ഇ ഒയുമായ അവിനവ് നിഗം പറയുന്നു. ഈ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള തൊഴിലന്വേഷകർക്ക്, വിസാ നിയന്ത്രണങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് നിർണായകമാണ്.

അപേക്ഷാ പ്രക്രിയയ മനസ്സിലാക്കാൻ ഉദ്യോഗാർഥികൾക്ക് ഔദ്യോ ഗിക പോർട്ടലുകൾ ലഭ്യമാണ്. ജോലി ആവശ്യകതകൾ, വിസാ പ്രക്രിയകൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഈ പോർട്ടലുകൾ നൽകുന്നു. ഇത് അന്താരാഷ്ട്ര പ്രൊഫഷനലുകൾക്ക് വിദേശത്ത് തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നു. വിവധ മേഖലകളിൽ പ്രാവീണ്യമുള്ള പ്രൊഫഷനുലകൾക്ക് വിദേശ രാജ്യങ്ങളിൽ ഡിമാന്റ് കൂടി വരുന്നതിനാൽ കരിയർ ഓപ്ഷനുകൾ മെച്ചപ്പെടുത്താൻ സുവർണാവസരമാണിത്.

 

---- facebook comment plugin here -----