Kerala
അതിശക്തമായ മഴ; അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു യുവാവ് കുടുങ്ങി, രക്ഷപ്പെടുത്തി
അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു

ഇടുക്കി | അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മാങ്കോഴിക്കല്‍ അരുണിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വൈകുന്നേരം പെയ് ശക്തമായ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്.
അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്‌സിനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടസ്ഥലത്തെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ശക്തമായ മഴയും ഇടുങ്ങിയ വഴിയും കുത്തനെയുള്ള കയറ്റവുമാണ് തടസമായത്.
---- facebook comment plugin here -----