Connect with us

National

ദേശീയ ദിനം ആഘോഷിച്ച് ഡല്‍ഹിയിലെ യുഎഇ എംബസി

എമിറാത്തി പാരമ്പര്യങ്ങളും ആചാരങ്ങളും പ്രദര്‍ശിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടിയില്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യാതിഥിയും എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്‍, സസ്മിത് പത്ര, സ്വാതി മാലിവാള്‍ തുടങ്ങിയവര്‍ അതിഥികളായിരിന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  യു.എ.ഇ.യുടെ 54ാം മത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസി ആഘോഷിച്ചു. യു.എ.ഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്റെ നേതൃത്വത്തിലുള്ള യുഎഇയുടെ ദേശീയ നേട്ടങ്ങള്‍ അടയാളപ്പെടുത്തിയ പരിപാടിയില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള വളര്‍ന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തം ആഘോഷിക്കുകയും ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും വ്യവസായ പ്രമുഖരും പ്രമുഖ ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത, എമിറാത്തി പാരമ്പര്യങ്ങളും ആചാരങ്ങളും പ്രദര്‍ശിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടിയില്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യാതിഥിയും എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്‍, സസ്മിത് പത്ര, സ്വാതി മാലിവാള്‍ തുടങ്ങിയവര്‍ അതിഥികളായിരിന്നു.

യു.എ.ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) സ്വാധീനത്തില്‍ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായും ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളികളില്‍ ഒരാളെന്ന നിലയില്‍ യു.എ.ഇയുടെ സ്ഥാനം ഉറപ്പിച്ചതായും ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ പി.എച്ച്.ഡി അബ്ദുള്‍നാസര്‍ അല്‍ഷാലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, ഊര്‍ജം, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയിലുടനീളം സഹകരണം വിപുലീകരിച്ചു, ഐഐടി ഡല്‍ഹി അബുദാബി കാമ്പസ് സ്ഥാപിക്കുന്നത് പോലുള്ള സുപ്രധാന ചുവടുകള്‍ക്കും തുടക്കം കുറിച്ചതായും പുരോഗതി, തുറന്ന മനസ്സ്, പങ്കാളിത്തം എന്നിവയ്ക്കുള്ള യുഎഇയുടെ ശാശ്വതമായ പ്രതിബദ്ധതയെയാണ് ഈ ദിനം പ്രതിഫലിപ്പിക്കുന്നത് എന്നും അംബാസിഡര്‍ പ്രസ്താവിച്ചു.

യു.എ.ഇ.യും ഇന്ത്യയുംതമ്മില്‍ എല്ലാ മേഖലയിലും സഹകരണം ഉറപ്പിക്കണമെന്നും
സിഇപിഎ കരാര്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെയും വളര്‍ച്ചയെ നയിക്കുകയും അതുമൂലം സഹകരണത്തിന്റെ പുതിയ വഴികള്‍ ഉയര്‍ന്നുവരുകയും ചെയ്യുന്നതിനാല്‍, ഉഭയകക്ഷി ബന്ധം വരും വര്‍ഷങ്ങളില്‍ ഇതിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest