Connect with us

National

എസ് ഐ ആര്‍: പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് സമ്മതിച്ച് കേന്ദ്രം

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പത്ത് മണിക്കൂര്‍ സമയം ചര്‍ച്ചക്കായി നീക്കിവെക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ (എസ് ഐ ആര്‍)ത്തില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പത്ത് മണിക്കൂര്‍ സമയം ചര്‍ച്ചക്കായി നീക്കിവെക്കാനാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. എസ് ഐ ആറില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയര്‍ത്തുകയും സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന പേരിലല്ല, തിരഞ്ഞെടുപ്പ് പരിഷ്‌കാരമെന്ന പേരിലാണ് ചര്‍ച്ച നടത്തുകയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബുധനാഴ്ച ചര്‍ച്ചക്ക് മറുപടി നല്‍കും. എന്നാല്‍, ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കും.

എസ് ഐ ആറുമായി ബന്ധപ്പെട്ട കഠിന ജോലി നിമിത്തം 28 ബി എല്‍ ഒമാര്‍ മരിച്ച സാഹചര്യമുണ്ടായിട്ടും എസ് ഐ ആര്‍ തുടരുന്ന സ്ഥിതിയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആക്ഷേപമുന്നയിച്ചിരുന്നു.

 

Latest