Kerala
കോണ്‍ഗ്രസ്സ് നേതൃത്വം വിട്ടുനില്‍ക്കേ കുംഭമേളക്ക് ആശംസകളുമായി ശശി തരൂര്‍
മനോഹരമായ സാംസ്‌കാരിക നവോഥാനമെന്ന് തരൂര്‍. ഇത് ആദ്യമായാണ് ഒരു കോണ്‍ഗ്രസ്സ് നേതാവ് കുംഭമേളക്ക് ആശംസകളര്‍പ്പിച്ച് രംഗത്ത് വരുന്നത്.
തിരുവനന്തപുരം | കോണ്‍ഗ്രസ്സ് നേതൃത്വവും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും വിട്ടുനില്‍ക്കുമ്പോഴും തിരുനാവായയില്‍ നടക്കുന്ന കുംഭമേളക്ക് ആശംസകളുമായി ശശി തരൂര്‍ എം പി. മനോഹരമായ സാംസ്‌കാരിക നവോഥാനമാണ് തിരുനാവായയില്‍ നിളാതീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു.
‘തവനൂര്‍ തിരുന്നാവായ മാഹാമാഘ മഹോത്സവത്തിന്റെ പുനരുജ്ജീവന ആഘോഷങ്ങളില്‍ ആത്മീയമായി പങ്കുചേരാന്‍ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതല്‍ ‘കേരളത്തിന്റെ കുംഭമേള’ എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്‌കാരിക നവോഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകര്‍ക്കും ഭക്തജനങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.’
ഈ ഉത്സവം നമ്മുടെ ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാര്‍ദപരമായ ഭാവികാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറട്ടെയെന്നും തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത് ആദ്യമായാണ് ഒരു കോണ്‍ഗ്രസ്സ് നേതാവ് കുംഭമേളക്ക് ആശംസകളര്‍പ്പിച്ച് രംഗത്ത് വരുന്നത്.

